ETV Bharat / bharat

'ഭാരതം വളരുമ്പോൾ ലോകം വളരുന്നു' ; പുതിയ പാര്‍ലമെന്‍റ് മന്ദിരം കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്‌കാരമെന്ന് പ്രധാനമന്ത്രി - PM Modi inaugurates new parliament building

ചെങ്കോൽ പാർലമെന്‍റ് നടപടികൾക്ക് പ്രചോദനമാകുമെന്ന് നരേന്ദ്ര മോദി

മോദി  പാർലമെന്‍റ് ഉദ്‌ഘാടനം  പ്രധാനമന്ത്രി നരേന്ദ്ര മോദി  Modi  Narendra Modi  പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് മോദി  അമൃത മഹോത്സവം  ചെങ്കോൽ  PM Modi inaugurates new parliament building  PM Modi inaugurates new parliament building
നരേന്ദ്ര മോദി
author img

By

Published : May 28, 2023, 1:35 PM IST

Updated : May 28, 2023, 3:05 PM IST

ന്യൂഡൽഹി : പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് ഈ മന്ദിരമെന്ന് പറഞ്ഞ മോദി ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്‌കാരമാണ് നിറവേറ്റിയതെന്നും വ്യക്‌തമാക്കി. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌ന സാക്ഷാത്‌കാരത്തിന്‍റെ അടയാളമാണ് പുതിയ പാർലമെന്‍റ് മന്ദിരം. ജനാധിപത്യത്തിലെ അവിസ്‌മരണീയ ദിനമാണിന്ന്. ആത്മനിർഭർ ഭാരതിന്‍റെ സൂര്യോദയമാണിത്. ഭാരതം വളരുമ്പോൾ ലോകം വളരുന്നു. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക് നീങ്ങുന്നുവെന്നും മോദി പറഞ്ഞു.

പാർലമെന്‍റിൽ പവിത്രമായ ചെങ്കോൽ സ്ഥാപിക്കാൻ സാധിച്ചു. ഇതിലൂടെ ചെങ്കോലിന്‍റെ മഹത്വം വീണ്ടെടുക്കാൻ കഴിഞ്ഞു. ചെങ്കോൽ പാർലമെന്‍റ് നടപടികൾക്ക് പ്രചോദനമാകുമെന്നും രാജ്യത്തിന് മാർഗദർശിയാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദി വിളികളോടെയാണ് സദസിലുണ്ടായിരുന്നവർ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വരവേറ്റത്.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെയും ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്‍റെയും സന്ദേശം രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ച് കേൾപ്പിച്ചു. ഈ നിമിഷം സുവർണലിപികളിൽ എഴുതപ്പെടുമെന്ന് രാഷ്ട്രപതിയും പുതിയ മന്ദിരം അടിമത്തമില്ലാത്ത മനസിന്‍റെ അടയാളപ്പെടുത്തലാണെന്ന് ഉപരാഷ്ട്രപതിയും സന്ദേശത്തിലൂടെ വ്യക്‌തമാക്കി.

ചെങ്കോലും വിവാദവും ഉദ്‌ഘാടനവും : 1200 കോടി രൂപ ചെലവിട്ട് നിർമിച്ച പുതിയ പാർലമെന്‍റ് കെട്ടിടമാണ് മോദി ഇന്ന് ഉദ്‌ഘാടനം ചെയ്‌തത്. അധികാര കൈമാറ്റത്തിന്‍റെ പ്രതീകമായി കേന്ദ്ര സർക്കാർ കണക്കാക്കുന്ന ചെങ്കോൽ മോദി ലോക്‌സഭ ചേംബറിലെ സ്‌പീക്കറും കസേരയുടെ വലതുവശത്തുള്ള സ്ഥലത്ത് സ്ഥാപിച്ചു. തുടർന്ന് ലോക്‌സഭയിൽ നിലവിളക്ക് തെളിയിച്ച മോദി ഉദ്‌ഘാടന ഫലകം അനാച്ഛാദനം ചെയ്‌ത് പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു.

ത്രികോണാകൃതിയില്‍ നാല് നിലകളിലായി 64,500 ചതുരശ്ര അടിയിലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം നിർമിച്ചിട്ടുള്ളത്. വിഐപികള്‍, എംപിമാര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കായി ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെ മൂന്ന് വലിയ പ്രധാന കവാടങ്ങളാണ് പാർലമെന്‍റ് മന്ദിരത്തിൽ ഒരുക്കിയിട്ടുള്ളത്.

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ലോക്‌സഭ ചേംബറില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭ ചേംബറില്‍ 300 അംഗങ്ങള്‍ക്കും ഇരിക്കാന്‍ സാധിക്കും. രണ്ട് സഭകളിലെയും അംഗങ്ങള്‍ ഒരുമിച്ച് ഇരിക്കേണ്ട അവസരങ്ങളില്‍ ലോക്‌സഭ ചേംബറില്‍ 1,280 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാൻ സാധിക്കുന്ന രീതിയിലാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം.

വിട്ടുനിന്ന് പ്രതിപക്ഷം : അതേസമയം പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിനെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്നത്. മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്‌തുവെന്നും പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണസംഘവുമായാണ് മോദി ഉദ്‌ഘാടനത്തിനെത്തിയതെന്നുമായിരുന്നു പ്രധാന വിമർശനം.

ഹോമം, പൂജ, ബഹുമത പ്രാർഥന തുടങ്ങിയ ചടങ്ങുകളോടുകൂടിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഇടതുപക്ഷവും, ആംആദ്‌മി പാര്‍ട്ടിയുമടക്കം 21 കക്ഷികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Last Updated : May 28, 2023, 3:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.