ന്യൂഡൽഹി: ഇന്ത്യ -വിയറ്റ്നാം സമഗ്ര പങ്കാളിത്തം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബർ 21 ന് വിയ്‌റ്റനാം പ്രധാനമന്ത്രി ഗുയിൻ സുവാൻ ഫൂക്കുമായി വെർച്വൽ ഉച്ചകോടി നടത്തും. ഉച്ചകോടിയിൽ ഇരുനേതാക്കളും ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുകയും ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ ഭാവി വികസനത്തിന് മാർഗനിർദേശം നൽകുകയും ചെയ്യും. 2020 ഫെബ്രുവരിയിൽ വിയറ്റ്നാം വൈസ് പ്രസിഡന്‍റ് ഡാങ് തി എൻഗോക് തിൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. മുൻപ് കൊവിഡിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഏപ്രിൽ 13 ന് ഇരു പ്രധാനമന്ത്രിമാരും ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.
ഇന്ത്യ-വിയറ്റ്നാം സമഗ്ര പങ്കാളിത്തം ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച്ച വെർച്വൽ ഉച്ചകോടി - ഇന്ത്യ -വിയറ്റ്‌നാം
ഉച്ചകോടിയിൽ ഇരുനേതാക്കളും ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിൽ ചര്‍ച്ച നടത്തും. ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ ഭാവി വികസനത്തിന് മാർഗനിർദേശങ്ങള്‍ തയ്യാറാക്കും
![ഇന്ത്യ-വിയറ്റ്നാം സമഗ്ര പങ്കാളിത്തം ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച്ച വെർച്വൽ ഉച്ചകോടി PM Modi Vietnamese counterpart to hold virtual summit India Vietnam ties India Vietnam summit India Vietnam bilateral talks](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9929688-566-9929688-1608339508228.jpg?imwidth=3840)