ന്യൂഡൽഹി: അതിർത്തിയിൽ രാജ്യത്തിന് കാവൽ നിൽക്കുന്ന സൈനികർക്ക് വേണ്ടി ദീപാവലിക്ക് ഒരു ദിയ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനിടയിൽ പോരാടുന്ന സൈനികർ പൊലീസ് ഉദ്യോഗസ്ഥർ ആരോഗ്യ പ്രവർത്തകർ എന്നിവർക്കും കുടുംബങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഈ ഉത്സവസമയത്ത് പോലും നമ്മുടെ അതിർത്തികൾ കാവൽ നിൽക്കുകയും രാജ്യത്തെ സേവിക്കുകയും സുരക്ഷ നൽകുകയും ചെയ്യുന്ന ധീരരായ സൈനികരെ നമ്മൾ ഓർക്കണം. ഇന്ത്യയിലെ ധീരരായ ആൺമക്കൾക്കും പെൺമക്കൾക്കുമായി നമുക്ക് ഒരു വിളക്ക് കത്തിക്കാം -പ്രധാനമന്ത്രി പറഞ്ഞു.