ന്യൂഡല്‍ഹി : ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ മില്ലറ്റ്‌സ് കോണ്‍ഫറന്‍സ്, പരിചയപ്പെടുത്തിയ വിവിധയിനം ധാന്യങ്ങളുടെ വ്യത്യസ്‌തത കൊണ്ട് മാത്രമല്ല, പ്രധാനമന്ത്രിയുടെ വേറിട്ട പ്രവര്‍ത്തി കൊണ്ടും ചര്‍ച്ചയാവുകയാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷക പത്‌മശ്രീ പാപ്പമ്മാളിന്‍റെ കാല്‍ തൊട്ട് വണങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യത്തിന് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഡല്‍ഹി സുബ്രഹ്മണ്യം ഹാളില്‍ നടന്ന ഗ്ലോബല്‍ മില്ലറ്റ്‌സ് കോണ്‍ഫറന്‍സിന്‍റെ ഉദ്‌ഘാടകനായിരുന്നു പ്രധാനമന്ത്രി.
ചടങ്ങില്‍ പാപ്പമ്മാളാണ് പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചത്. പൊന്നാട സ്വീകരിച്ച ശേഷം നരേന്ദ്ര മോദി കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങുകയായിരുന്നു. പിന്നാലെ പാപ്പമ്മാളിന്‍റെ ആരോഗ്യ കാര്യങ്ങള്‍ തിരക്കുകയും ചെയ്‌തു.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു. ഇതോടെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. നിരവധി ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്‌തിട്ടുമുണ്ട്.
പ്രായം വെറും അക്കമെന്ന് തെളിയിച്ച പാപ്പമ്മാള്‍ : 107 വയസുള്ള കര്‍ഷകയാണ് പാപ്പമ്മാള്‍. ജൈവ കൃഷിയാണ് പാപ്പമ്മാളിന്‍റെ പ്രത്യേകത. കോയമ്പത്തൂര്‍ മേട്ടുപ്പാളയത്തിന് സമീപം തെക്കംപട്ടി സ്വദേശിയായ പാപ്പമ്മാളുടെ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുകൊണ്ട് രാജ്യം 2021 ല്‍ അവര്‍ക്ക് പത്‌മശ്രീ നല്‍കി.
-
உலக சிறுதானியங்கள் மாநாட்டில் பங்கேற்ற கோவை மாவட்டம் தேக்கம்பட்டி கிராமத்தைச் சேர்ந்த 107 வயது இயற்கை விவசாயியான பத்மஸ்ரீ பாப்பம்மாள் பாட்டியிடம் ஆசிர்வாதம் பெற்றார் நமது மாண்புமிகு பாரதப் பிரதமர் திரு @narendramodi அவர்கள்.
— K.Annamalai (@annamalai_k) March 18, 2023 " class="align-text-top noRightClick twitterSection" data="
எனது பிரதமர், எனது பெருமை! pic.twitter.com/sUCyHLpWbP
">உலக சிறுதானியங்கள் மாநாட்டில் பங்கேற்ற கோவை மாவட்டம் தேக்கம்பட்டி கிராமத்தைச் சேர்ந்த 107 வயது இயற்கை விவசாயியான பத்மஸ்ரீ பாப்பம்மாள் பாட்டியிடம் ஆசிர்வாதம் பெற்றார் நமது மாண்புமிகு பாரதப் பிரதமர் திரு @narendramodi அவர்கள்.
— K.Annamalai (@annamalai_k) March 18, 2023
எனது பிரதமர், எனது பெருமை! pic.twitter.com/sUCyHLpWbPஉலக சிறுதானியங்கள் மாநாட்டில் பங்கேற்ற கோவை மாவட்டம் தேக்கம்பட்டி கிராமத்தைச் சேர்ந்த 107 வயது இயற்கை விவசாயியான பத்மஸ்ரீ பாப்பம்மாள் பாட்டியிடம் ஆசிர்வாதம் பெற்றார் நமது மாண்புமிகு பாரதப் பிரதமர் திரு @narendramodi அவர்கள்.
— K.Annamalai (@annamalai_k) March 18, 2023
எனது பிரதமர், எனது பெருமை! pic.twitter.com/sUCyHLpWbP
പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പാപ്പമ്മാള്‍ ഇടിവി ഭാരതുമായി സന്തോഷം പങ്കുവച്ചിരുന്നു. കൃഷിക്ക് പ്രായം തടസമല്ലെന്ന് കാണിക്കാനാണ് നൂറ് വയസ് പിന്നിട്ടിട്ടും താന്‍ ഇത് തുടരുന്നതെന്നാണ് അന്ന് പാപ്പമ്മാള്‍ പ്രതികരിച്ചത്. നാടിന്‍റെ നട്ടെല്ലായ കാര്‍ഷിക മേഖലയോട് യുവ തലമുറ താത്‌പര്യം കാണിക്കണമെന്നും ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പാപ്പമ്മാള്‍ ആവശ്യപ്പെട്ടിരുന്നു.
സജീവ ഡിഎംകെ പ്രവര്‍ത്തക കൂടിയാണ് പാപ്പമ്മാള്‍. പത്‌മശ്രീ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍, ഡിഎംകെയുടെ നിരവധി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് പാപ്പമ്മാള്‍ എന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്‌തിരുന്നു.
മോദിയ്‌ക്ക് മുന്നേ വാജ്‌പേയിയും: ഇതാദ്യമായല്ല ഒരു പ്രധാനമന്ത്രി സ്‌ത്രീയുടെ കാലില്‍ തൊട്ട് വണങ്ങുന്നത്. നരേന്ദ്ര മോദിക്ക് മുമ്പ് വാജ്‌പേയിയും തമിഴ് യുവതിയുടെ കാല്‍ തൊട്ട് തൊഴുതിട്ടുണ്ട്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. 1999 ലെ വനിതാ പുരസ്‌കാരത്തിന് അര്‍ഹയായ ചിന്നപിള്ള എന്ന യുവതിയെയാണ് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് കാല്‍ തൊട്ട് വണങ്ങിയത്.
ചിന്നപിള്ളയുടെ പുരസ്‌കാര ദാന ചടങ്ങിന് എത്തിയതായിരുന്നു വാജ്‌പേയ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി താന്‍ ചെയ്‌ത കാര്യങ്ങള്‍ ചിന്നപിള്ള വിശദീകരിക്കവെ ആയിരുന്നു പ്രധാനമന്ത്രി അവരെ വണങ്ങിയത്. വിഷയം ഏറെ ചര്‍ച്ചയാവുകയും ചെയ്‌തിരുന്നു.
ചെറുകിട സമ്പാദ്യ പദ്ധതിയിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചവരില്‍ തുടക്കക്കാരി ആയിരുന്നു മധുര സ്വദേശിയായ ചിന്നപിള്ള. കലഞ്ചിയം എന്ന പ്രസ്ഥാനത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി താന്‍ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് 2020ല്‍ ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ ചിന്നപിള്ള അനുസ്‌മരിച്ചിരുന്നു. തമിഴ്‌നാടിന് പുറമെ ആന്ധ്രപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി, ഒഡിഷ തുടങ്ങി 14 സംസ്ഥാനങ്ങളില്‍ ദാരിദ്ര്യം അനുഭവിച്ചിരുന്ന ജനങ്ങള്‍ക്കിടയില്‍ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കാന്‍ ചിന്നപിള്ള പ്രവര്‍ത്തിച്ചിട്ടുണ്ട്.
തന്നേക്കാള്‍ മുതിര്‍ന്നയാളും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുമായ വാജ്‌പേയ് തന്‍റെ കാലില്‍ തൊട്ട് വണങ്ങിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ താന്‍ ഞെട്ടി വിറയ്‌ക്കുകയായിരുന്നുവെന്നാണ് ചിന്നപിള്ള ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്.