ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഗുജറാത്തിലും ഡിയുവിലും സന്ദർശിച്ച് ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളും സ്ഥിതിഗതികളും അവലോകനം ചെയ്യും. രാവിലെ ഒൻപത് മണിയോടെ അദ്ദേഹം ഡല്‍ഹിയിൽ നിന്ന് പുറപ്പെട്ട് ഭാവ് നഗറിൽ ഇറങ്ങും. അവിടെ നിന്ന് ഉന, ഡിയു, ജാഫരാബാദ്, മഹുവ എന്നിവിടങ്ങളിൽ ഏരിയല്‍ സര്‍വെ നടത്തും. തുടര്‍ന്ന് അഹമ്മദാബാദിൽ അവലോകന യോഗവും നടത്തും.
Read Also…….ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്ത് തീരപ്രദേശങ്ങളില്‍ കര്‍ശന നിര്‍ദേശം
ഗുജറാത്തിൽ ചുഴലിക്കാറ്റില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചുഴലിക്കാറ്റില്‍ ഏഴ് പേര്‍ മരിക്കുകയും ചെയ്തിരുന്നു. വൈദ്യുത തൂണുകളും മരങ്ങളും കാറ്റില്‍പെട്ട് നിലംപതിക്കുകയും നിരവധി വീടുകൾക്കും റോഡുകൾക്കും നാശനഷ്ടമുണ്ടാകുകയും ചെയ്തു. അതിതീവ്രതയുള്ള ചുഴലിക്കാറ്റാണ് സംസ്ഥാനത്ത് ആഞ്ഞടിച്ചത്. രണ്ടായിരത്തിലധികം പേരെ ഇതിനകം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.