ഷിംല : ആംബുലന്‍സിന് വഴി നല്‍കാന്‍ പാതിവഴിയില്‍ നിര്‍ത്തി പ്രധാന മന്ത്രിയുടെ വാഹനവ്യൂഹം. കങ്ക്റ ജില്ലയിലെ ചമ്പിയിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്‌ത് മടങ്ങവെയാണ് വാഹനവ്യൂഹം ആംബുലന്‍സിന് വഴി നല്‍കിയത്.
സംഭവത്തിന്‍റെ വീഡിയോ ഹിമാചല്‍ പ്രദേശ് ബിജെപി തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. 'മനുഷ്യത്വത്തെക്കാളും വലുതായി ഇവിടെ ഒന്നുമില്ല' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്.
നവംബര്‍ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ ചമ്പി, സുജന്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ബിജെപി റാലികളെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഹിമാചല്‍ പ്രദേശില്‍ അധികാരം തുടരാനുള്ള ശ്രമത്തിലാണ് ബിജെപി.