ETV Bharat / bharat

കർഷക കൊലപാതകം, നാണയപ്പെരുപ്പം, തൊഴിലില്ലായ്‌മ; പ്രധാനമന്ത്രി മൗനത്തിലെന്ന് രാഹുൽ ഗാന്ധി

യുപിയിൽ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് 'കിസാൻ ന്യായ്' റാലിയോടെ തുടക്കമാകും.

author img

By

Published : Oct 10, 2021, 4:01 PM IST

തൊഴിലില്ലായ്‌മ, കർഷക കൊലപാതകം, നാണയപ്പെരുപ്പം  പ്രധാനമന്ത്രി മൗനത്തിലെന്ന് രാഹുൽ ഗാന്ധി  പ്രധാനമന്ത്രി മൗനത്തിൽ  ലഖിംപുർ ഖേരി അക്രമം  ലഖിംപുർ ഖേരി അക്രമം വാർത്ത  പ്രധാനമന്ത്രി വാർത്ത  പ്രധാനമന്ത്രി പുതിയ വാർത്ത  ലഖിംപുർ ഖേരി വാർത്ത  raul gandhi against modi  PM Modi silent on murder of farmers  PM Modi silent on murder of unemployment  PM Modi silent on inflation
തൊഴിലില്ലായ്‌മ, കർഷക കൊലപാതകം, നാണയപ്പെരുപ്പം; പ്രധാനമന്ത്രി മൗനത്തിലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലഖിംപുർ ഖേരി അക്രമം ഉൾപ്പടെയുള്ള രാജ്യത്തിലെ സുപ്രധാന വിഷയങ്ങളിലെ പ്രധാനമന്ത്രിയുടെ മൗനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരുടെ കൊലപാതകം, നാണയപ്പെരുപ്പം, ഇന്ധനവില വർധന, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി മൗനത്തിലാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ വിമർശിച്ചു.

അതേ സമയം ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് 'കിസാൻ ന്യായ്' റാലിയോടെ തുടക്കമാകുകയാണ്. വാരണാസിയിലെ ജഗത്പൂർ ഇന്‍റർ കോളജ് ഗ്രൗണ്ടില്‍ റാലിയെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യും. 'ചലോ ബനാറസ്' എന്നതാണ് റാലിയുടെ മുദ്രാവാക്യം.

  • PM silent-

    बढ़ती महंगाई-तेल के दाम
    बेरोज़गारी
    किसान व भाजपा कार्यकर्ता की हत्या

    PM violent-

    कैमरा व फ़ोटो ऑप में कमी
    सच्ची आलोचना
    मित्रों पर सवाल।

    — Rahul Gandhi (@RahulGandhi) October 10, 2021 " class="align-text-top noRightClick twitterSection" data=" ">

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക, ലഖിംപുര്‍ ഖേരി അക്രമത്തിന് പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യുക, മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി. 'പ്രതിഗ്യ റാലി' എന്ന പേരാണ് ആദ്യമിട്ടിരുന്നതെങ്കിലും ലഖിംപുർ ഖേരി സംഭവത്തെ തുടര്‍ന്ന് 'കിസാൻ ന്യായ്' റാലി എന്നാക്കുകയായിരുന്നു.

ലഖീംപൂര്‍ ഖേരിയിലുണ്ടായ അക്രമത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി എം.പി വരുണ്‍ ഗാന്ധി രംഗത്തെത്തി. കലാപത്തെ ഹിന്ദു സിഖ് സംഘര്‍ഷമാക്കി അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വരുൺ ഗാന്ധി ആക്ഷേപിച്ചു.

READ MORE: ചലോ ബനാറസ് ; 'കിസാൻ ന്യായ്' റാലി യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമാക്കാന്‍ കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.