ന്യൂഡൽഹി: മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്ജിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. മികച്ച ഒരു അഭിഭാഷകനെയാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അദ്ദേഹം അന്തരിച്ചത്. 91കാരനായ അദ്ദേഹം 1989-90 കാലഘട്ടത്തിലും പിന്നീട് 1998-2004 വരെ ഇന്ത്യയുടെ അറ്റോർണി ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002ൽ രാജ്യം പദ്‌മവിഭൂഷൺ നൽകി ആദരിച്ചു.