ETV Bharat / bharat

International Yoga Day 2023| 'യോഗ നമ്മുടെ ഉൾക്കാഴ്‌ചയെ വിപുലീകരിക്കുന്നു' ; യോഗ ദിന സന്ദേശവുമായി പ്രധാനമന്ത്രി - ഓഷ്യൻ റിങ് ഓഫ്‌ യോഗ

ഐക്യരാഷ്ട്രസഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് യോഗ ദിനാചരണത്തിന് നേതൃത്വം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു മോദി

PM MODI INTERNATIONAL YOGA DAY 2023 MESSAGE  INTERNATIONAL YOGA DAY 2023  YOGA DAY 2023  അന്താരാഷ്‌ട്ര യോഗ ദിനം  മോദി  യോഗ  യുഎൻ  ന്യൂയോർക്ക്  ഓഷ്യൻ റിങ് ഓഫ്‌ യോഗ  Ocean Ring of Yoga
യോഗ ദിന സന്ദേശവുമായി പ്രധാനമന്ത്രി
author img

By

Published : Jun 21, 2023, 9:12 AM IST

Updated : Jun 21, 2023, 10:33 AM IST

ന്യൂയോർക്ക് : വൈറ്റ് ഹൗസിന്‍റെ ക്ഷണപ്രകാരം നാല് ദിവസത്തെ സ്റ്റേറ്റ് വിസിറ്റിനായി അമേരിക്കയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മോദി ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് അന്താരാഷ്‌ട്ര യോഗ ദിന പ്രസംഗം നടത്തും. അതേസമയം ഇതിന് മുന്നോടിയായി മോദി വീഡിയോ സന്ദേശത്തിലൂടെ ഇന്ത്യയിലെ ജനങ്ങൾക്കായി യോഗ ദിന സന്ദേശം നൽകി.

'ഓഷ്യൻ റിങ് ഓഫ് യോഗ' എന്ന പദ്ധതിയിലൂടെ ഇത്തവണത്തെ അന്താരാഷ്‌ട്ര യോഗ ദിന പരിപാടികൾ കൂടുതൽ സവിശേഷമായിരിക്കുന്നു എന്ന് പറഞ്ഞ മോദി യോഗ എന്ന ആശയവും സമുദ്രത്തിന്‍റെ വിസ്‌തൃതിയുടെയും പരസ്‌പര ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഓഷ്യൻ ഓഫ് റിങ് എന്ന ആശയമെന്നും വ്യക്‌തമാക്കി.

നമ്മുടെ ഋഷിമാരും യോഗീവര്യൻമാരും യോഗയെ നിശ്ചയിച്ചിരിക്കുന്നത് 'യുജ്യതേ എന്നേൻ ഇതി യോഗ' എന്നാണ്. അതായത് ലോകം മുഴുവൻ ഒരു കുടുംബമെന്ന ആശയത്തിന്‍റെ വിപുലീകരണമാണ് യോഗയുടെ ഈ പ്രചരണം, മോദി പറഞ്ഞു. 'വസുധൈവ കുടുംബത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം.

'ഞങ്ങൾ എപ്പോഴും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും പുതിയതിനെ സ്വീകരിക്കുന്നതിനുമുള്ള പാരമ്പര്യങ്ങളെ വിലമതിക്കുന്നു. ഞങ്ങൾ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്‌തു. അവയെ സംരക്ഷിച്ചു. ഞങ്ങൾ വൈവിധ്യങ്ങളെ സമ്പന്നമാക്കി. അവയെ ആഘോഷിക്കുന്നു, മോദി പറഞ്ഞു.

'യോഗ നമ്മുടെ ഉൾക്കാഴ്‌ചയെ വിപുലീകരിക്കുന്നു. ജീവന്‍റെ ഐക്യം സാക്ഷാത്കരിക്കുന്ന ബോധവുമായി യോഗ നമ്മെ ബന്ധിപ്പിക്കുന്നു, അത് ജീവനുള്ളവയോടുള്ള സ്‌നേഹത്തിന്‍റെ അടിസ്ഥാനം നൽകുന്നു. അതിനാൽ യോഗയിലൂടെ നമ്മുടെ വൈരുദ്ധ്യങ്ങൾ അവസാനിപ്പിക്കാം. നാം യോഗ ചെയ്യണം. യോഗയിലൂടെ നമ്മുടെ പ്രതിസന്ധികളെ ഇല്ലാതാക്കാൻ കഴിയും, മോദി പറഞ്ഞു.

അന്താരാഷ്‌ട്ര യോഗ ദിനം സ്ഥാപിതമായതിന്‍റെ ഒമ്പതാം വർഷത്തെയാണ് 2023 അടയാളപ്പെടുത്തുന്നത്. "ഒരു ഭൂമി, ഒരു കുടുംബം" എന്ന് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന മഹത്തായ ആശയത്തെ സൂചിപ്പിക്കുന്ന 'വസുധൈവ കുടുംബത്തിന് യോഗ' എന്ന വിഷയത്തെ ചുറ്റിപ്പറ്റിയാണ് ഇത്തവണത്തെ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

2014 ൽ യുഎൻ ജനറൽ അസംബ്ലിയുടെ 69-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്കായി ഒരു ദിവസം എന്ന ആശയം മുന്നോട്ട് വച്ചത്. തുടർന്ന് എല്ലാ 193 യുഎൻ അംഗരാജ്യങ്ങളുടെയും ഏകകണ്‌ഠമായ തീരുമാനത്തോടെ ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിക്കുകയായിരുന്നു.

ഓഷ്യൻ റിങ് ഓഫ് യോഗ : ഇത്തവണത്തെ യോഗ ദിനം പ്രമാണിച്ച് ആർട്ടിക്, അന്‍റാർട്ടിക് മേഖലകളിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രങ്ങളിലും ഇത്തവണ യോഗ സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. ഓഷ്യൻ റിങ് ഓഫ് യോഗക്ക് കീഴിൽ യുഎസ്‌എ, റഷ്യ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുൾപ്പെടെ 34 രാജ്യങ്ങളിലെ നാവിക താവളങ്ങളിലും തുറമുഖങ്ങളിലും യോഗ അവതരിപ്പിക്കുന്നുണ്ട്.

ഓഷ്യൻ റിങ് ഓഫ് യോഗയുടെ ഭാഗമായി 19 ഇന്ത്യൻ നാവിക കപ്പലുകളിലായി 3500 നാവിക ഉദ്യോഗസ്ഥർ ദേശീയ അന്തർദേശീയ സമുദ്രങ്ങളിൽ യോഗയുടെ അംബാസഡർമാരായി 35,000 കിലോമീറ്ററിലധികം സഞ്ചരിച്ചതായി ഇന്ത്യൻ നാവികസേന പ്രസ്‌താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

ALSO READ : International Yoga Day 2023| 'വസുധൈവ കുടുംബത്തിന് യോഗ'; ഇന്ന് അന്താരാഷ്‌ട്ര യോ​ഗ ദിനം

Last Updated : Jun 21, 2023, 10:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.