ETV Bharat / bharat

ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തം; പ്രധാനമന്ത്രി എംപിമാരുമായി ചർച്ച നടത്തി - പ്രധാനമന്ത്രി എംപിമാരുമായി ചർച്ച നടത്തി

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചുമായിരുന്നു ചർച്ച

PM Modi interacts with Uttarakhand MPs  glacier burst  Uttarakhand  ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തം  PM Modi  പ്രധാനമന്ത്രി എംപിമാരുമായി ചർച്ച നടത്തി  പ്രധാനമന്ത്രി നരേന്ദ്രമോദി
ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തം; പ്രധാനമന്ത്രി എംപിമാരുമായി ചർച്ച നടത്തി
author img

By

Published : Feb 8, 2021, 9:17 PM IST

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡ് എംപിമാരുമായി ചർച്ച നടത്തി. സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചുമാണ് ചർച്ച ചെയ്‌തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഈ ദുരന്തഘട്ടത്തിൽ കേന്ദ്രസർക്കാർ ഉത്തരാഖണ്ഡിനൊപ്പം നിൽക്കുന്നുവെന്നും രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സഹായം നൽകുമെന്നും പ്രധാനമന്ത്രി ഉത്തരാഖണ്ഡ് എംപിമാർക്ക് ഉറപ്പ് നൽകി. പ്രകൃതിദുരന്ത സാധ്യത മനസിലാക്കുന്നിനായി സംസ്ഥാനത്ത് ശാസ്‌ത്രീയ പഠനങ്ങൾ നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന്‍റെ വേഗത്തിലുള്ള പ്രതികരണത്തിലും പിന്തുണയ്‌ക്കും എം‌പിമാർ നന്ദി അറിയിച്ചു. ഞായറാഴ്‌ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്ന് വീണ് വൻ ദുരന്തം സംഭവിച്ചത്. പ്രളയത്തെത്തുടർന്ന് നദീതീരത്തെ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. ദുരന്ത നിവാരണ സേനയും വിവിധ സേനാ വിഭാഗങ്ങളും നടത്തിയ തെരച്ചിലില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 170 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നദിയില്‍ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ആർമി സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.