ETV Bharat / bharat

PM Modi Criticized CM Ashok Gehlot 'കോണ്‍ഗ്രസിന് താത്‌പര്യം ഖജനാവ് നിറക്കല്‍, ബിജെപിയുടെ വാഗ്‌ദാനങ്ങളെ കുറിച്ച് ചിന്തിക്കൂ': രാജസ്ഥാന്‍ ജനതയോട് മോദി - ബിജെപി

Prime Minister Narendra Modi In Rajasthan: രാജസ്ഥാനില്‍ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ബിജെപിയ്‌ക്ക് വോട്ട് നല്‍കണമെന്നും അഭ്യര്‍ഥന. രാജസ്ഥാനില്‍ കോടികളുടെ പദ്ധതിക്ക് വാഗ്‌ദാനം.

PM Criticized Congress  കോണ്‍ഗ്രസിന് താത്‌പര്യം ഖജനാവ് നിറക്കല്‍  ബിജെപിയുടെ വാഗ്‌ദാനങ്ങളെ കുറിച്ച് ചിന്തിക്കൂ  രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണം  പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി  Prime Minister Narendra Modi In Rajasthan  ബിജെപി  ജയ്‌പൂര്‍
PM Criticized CM Ashok Gehlot and Congress In Rajasthan
author img

By ETV Bharat Kerala Team

Published : Oct 2, 2023, 3:44 PM IST

ജയ്‌പൂര്‍: തെരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ബിജെപി. സംസ്ഥാനത്തെ കലാപകാരികളെയും നിയമ ലംഘകരെയും പരാജയപ്പെടുത്തി വികസിത സംസ്ഥാനത്തിനായി ബിജെപിയ്‌ക്ക് വോട്ട് ചെയ്യാന്‍ രാജസ്ഥാന്‍ ജനതയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ഖജനാവ് ശേഖരണത്തില്‍ മാത്രമാണ് താത്‌പര്യമെന്നും അദ്ദേഹം പറഞ്ഞു (PM Modi to voters in Chittorgarh)

തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ചിത്തൗര്‍ഗഡില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോണ്‍ഗ്രസിന്‍റെ സ്വാര്‍ത്ഥ താത്‌പര്യം കൊണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാറാണ പ്രതാപിന്‍റെയും റാണി പത്മിനിയുടെയും നാട്ടില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു (Prime Minister Narendra Modi In Rajasthan).

ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ലഭിക്കുന്നില്ല. തയ്യല്‍ കടയില്‍ കയറി ഒരാള്‍ മറ്റൊരാളുടെ തലവെട്ടുന്ന തരത്തിലുള്ള സംഭവങ്ങള്‍ക്കാണ് സംസ്ഥാനം നിലവില്‍ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഈ പുണ്യ ഭൂമിയില്‍ നിങ്ങളുടെ വിശ്വാസം പിന്തുടരാന്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. രാജസ്ഥാനിലെ നിലവിലെ അവസ്ഥ ഇപ്പോള്‍ മാറിയിരിക്കുകയാണ്. കല്ലേറുകളും ലഹളകളും സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ഇവിടെ വര്‍ധിച്ച് വരികയാണ്. എപ്പോള്‍ വേണമെങ്കിലും സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങള്‍ക്ക് ഇവിടെ അഴിമതി മുക്തമായ ഒരു സര്‍ക്കാര്‍ വേണമെന്ന് ആഗ്രഹമില്ലേയെന്നും പ്രധാനമന്ത്രി ജനങ്ങളോട് ചോദിച്ചു. സംസ്ഥാനത്ത് സാമൂഹിക സുരക്ഷയും വികസനവും വേണമെങ്കില്‍ നിങ്ങള്‍ ബിജെപിയ്‌ക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ കൊള്ളയടിച്ച് കൊണ്ടിരിക്കുകയാണ് (BJP Rally In Rajasthan).

രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ ലിസ്റ്റില്‍ രാജസ്ഥാനാണ് മുമ്പിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ക്രമസമാധാനം അവതാളത്തിലായിരിക്കുകയാണ്. സ്‌ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണ്. ഇതിനാണോ നിങ്ങള്‍ കോണ്‍ഗ്രസിനെ വോട്ട് ചെയ്‌ത് വിജയിപ്പിച്ചതെന്നും മോദി ചോദിച്ചു (PM Criticized CM Gehlot).

ഞാന്‍ നിങ്ങള്‍ക്ക് ഒരുപാട് വാഗ്‌ദാനങ്ങള്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ പണം കൊള്ളയടിക്കുന്ന കോണ്‍ഗ്രസിനെ പോലെയല്ല ബിജെപി. മുഖ്യമന്ത്രി ഗെഹ്‌ലോട്ടും പാര്‍ട്ടി പ്രവര്‍ത്തകരും അവരുടെ പോക്കറ്റുകള്‍ ഭദ്രമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഈ സര്‍ക്കാറിന്‍റെ ഭരണം ഇവിടെ ഉടന്‍ അവസാനിക്കും (Rajasthan CM Ashok Gehlot).

വികസനമില്ലായ്‌മയും അഴിമതിയും കാരണം കോണ്‍ഗ്രസ് ഇവിടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാരണം നാട് കടുത്ത പ്രതിസന്ധിയിലാണ്. എന്നാല്‍ ഇതില്‍ നിങ്ങള്‍ ആശങ്കകുലരാകരുത്. ഈ സാഹചര്യത്തില്‍ ബിജെപിയുടെ വാഗ്‌ദാനങ്ങളെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും ഭരണത്തിലേറിയാല്‍ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.