ന്യൂഡൽഹി : കൊവിഡ് പ്രതിരോധരംഗത്തെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ഇന്ത്യ അവതരിപ്പിക്കുന്ന കോവിനുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഗ്ലോബൽ കോൺക്ലേവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് വെർച്വലായി മീറ്റ് നടക്കുക. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ആരോഗ്യ സാങ്കേതിക വിദഗ്ധർ പങ്കെടുക്കും.
Also Read: 'കള്ളന്‍റെ താടി'; റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍
കൊവിഡിനെ നേരിടാൻ യൂണിവേഴ്സൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ അനുഭവം പങ്കിടുകയാണ് കോൺക്ലേവ് ലക്ഷ്യമിടുന്നതെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം വാക്സിനേഷനുള്ള പദ്ധതികൾ തയാറാക്കുന്നതിനും നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള കേന്ദ്ര ഐടി സംവിധാനമായാണ് കോവിൻ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തത്.
കോവിൻ ഉപയോഗിക്കാൻ പല രാജ്യങ്ങളും പല രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചിരുന്നതായും കൊവിഡിനെ ചെറുക്കാൻ മറ്റ് രാജ്യങ്ങളുമായി കൈകോർക്കുന്നതിൽ ഇന്ത്യ ആവേശത്തിലാണെന്നും നാഷണൽ ഹെൽത്ത് അതോറിറ്റി പറഞ്ഞു.