ETV Bharat / bharat

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ആശംസയുമായി പ്രധാനമന്ത്രി

author img

By

Published : Jun 30, 2022, 11:02 PM IST

നേരത്തെ പുതിയ മഹാരാഷ്ട്ര മന്ത്രിസഭയില്‍ താന്‍ ഉണ്ടാകില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ബിജെപി നേതൃത്വം അദ്ദേഹത്തോട് ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

PM Modi congratulates CM Shinde  PM Modi congratulates CM Shinde  Fadnavis inspiration for every BJP worker  ദേവേന്ദ്ര ഫഡ്നവിസിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്  ഏക്‌നാഥ് ഷിന്‍ഡേക്ക് ആശംസ അറിയിച്ച് മോദി
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫഡ്‌നാവിസിന്‍റെ പ്രവര്‍ത്തനം ഓരോ ബിജെപി പ്രവര്‍ത്തകനും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പുതിയ മഹാരാഷ്ട്ര മന്ത്രിസഭയില്‍ താന്‍ ഉണ്ടാകില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ബിജെപി നേതൃത്വം അദ്ദേഹത്തോട് ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്രയുടെ മുന്നേറ്റത്തിന് ഫഡ്‌നാവിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ കരുത്താകുമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേക്ക് ആശംസകള്‍ നേര്‍ന്ന് മോദി രാഷ്ട്രീയത്തില്‍ ആഴത്തില്‍ വേരുകളുള്ള ജനസമ്മതനായ മികച്ച ഭരണാധികാരിയാണ് ഷിന്‍ഡേ എന്ന് ട്വീറ്റ് ചെയ്തു. ഷിന്‍ഡേയുടെ പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും മഹാരാഷ്ട്രയെ വലിയ പദവികളില്‍ എത്തിക്കുമെന്ന് താനിക്ക് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു നേതാക്കള്‍ക്കും ആശംസകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത് എത്തി. ഇരുവരും ചേര്‍ന്ന് മഹാരാഷ്ട്രയിലെ ജനങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആശംസയില്‍ പറഞ്ഞു.

Also Read: ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു: ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.