ന്യൂഡൽഹി: ജയ്‌സാൽമീറിലെ സൈനികരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിച്ചു. കരസേനാ മേധാവി എം.എം നരവാനെ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, ബിഎസ്എഫ് ഡയറക്‌ടർ ജനറൽ രാകേഷ് അസ്‌താന എന്നിവർ പ്രധാനമന്ത്രിയ്‌ക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തു. ഈ ദിവസം എല്ലാവരിലും സന്തോഷവും വെളിച്ചവും പകരട്ടെയെന്നും സമ്പൽസമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെയെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ ആശംസ അറിയിച്ചിരുന്നു. നമ്മുടെ സുരക്ഷയ്‌ക്കായി അതിർത്തികളിൽ കാവൽ നിൽക്കുന്ന ധീരജവാന്മാർക്ക് നൽകുന്ന സല്യൂട്ടായി ഇത്തവണ ദീപാവലി ദിനത്തിൽ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി വെള്ളിയാഴ്‌ച അഭ്യർഥിച്ചു. ദീപാവലി ആഘോഷിക്കാൻ സാധിക്കാത്ത എല്ലാ സൈനികർക്കും മുൻനിര കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും വേണ്ടി രാജ്യം മുഴുവൻ പ്രാർഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനികരുടെ കുടുംബാംഗങ്ങൾക്ക് നന്ദി അറിയിക്കുന്നതായും രാജ്യത്തിന്‍റെ മക്കളാണ് സൈനികരെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ജയ്‌സാൽമീറിലെ സൈനികരോടൊപ്പം - സൈനികരോടൊപ്പം ദീപാവലി
കരസേനാ മേധാവി എം.എം നരവാനെ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, ബിഎസ്എഫ് ഡയറക്‌ടർ ജനറൽ രാകേഷ് അസ്‌താന എന്നിവർ പ്രധാനമന്ത്രിയ്‌ക്കൊപ്പം ജയ്‌സാൽമീറിലെ ആഘോഷങ്ങളിൽ പങ്കെടുത്തു