ഗ്ലാസ്‌ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.കെയിലെത്തി. ഐക്യരാഷ്ട്ര സഭയുടെ 26ാം കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഉഭയകക്ഷി ചർച്ച നടത്തും. റോമിൽ സംഘടിപ്പിച്ച ജി-20 ഉച്ചകോടിയ്ക്ക് ശേഷമാണ് അദ്ദേഹം ഗ്ലാസ്‌ഗോയിലെത്തിയത്.
ALSO READ: കേരള പിറവി: മലയാളിക്ക് ആശംസകളുമായി പ്രധാനമന്ത്രി
പകർച്ചവ്യാധിക്കെതിരായ പോരാട്ടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സാമ്പത്തിക സഹകരണം വർധിപ്പിക്കുക തുടങ്ങിയ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ ജി-20 യില്‍ വിശദമായ ചർച്ച നടത്താൻ തങ്ങള്‍ക്ക് കഴിഞ്ഞെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. നവംബർ 12 വരെ നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയിൽ ജോ ബൈഡൻ, നരേന്ദ്രമോദി എന്നിവരുൾപ്പെടെ ലോക രാജ്യങ്ങളിൽ നിന്നുള്ള നേതാക്കള്‍, കാലാവസ്ഥാവിദഗ്‌ധര്‍, വ്യവസായമേഖലയിൽ നിന്നുള്ളവർ, അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ളവർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ കൂടുതൽ കാര്യക്ഷമമായ നടപടികളെടുക്കുന്നത് സംബന്ധിച്ചും വിശദമായ ചർച്ചകൾ നടക്കും.