ETV Bharat / bharat

കൊവിഡ് വ്യാപനം; മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി - എൻ.രംഗസ്വാമി

യു.പി, രാജസ്ഥാൻ, ചത്തീസ്‌ഗഢ്, പുതിച്ചേരി മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്

PM dials UP CM  PM dials Chhattisgarh CM  Chhattisgarh  Pm dials Puducherry CM  Modi talks to ministers  യു.പി,രാജസ്ഥാൻ,ചത്തീസ്‌ഗഢ്,പുതിച്ചേരി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി മോദി  കൊവിഡ് വ്യാപനം  എൻ.രംഗസ്വാമി  ഭൂപേഷ് ബാഗേൽ
യു.പി,രാജസ്ഥാൻ,ചത്തീസ്‌ഗഢ്,പുതിച്ചേരി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി മോദി
author img

By

Published : May 16, 2021, 5:09 PM IST

ന്യൂഡൽഹി: ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും കൊവിഡ് പ്രവർത്തനങ്ങളും വാക്സിനേഷൻ ഡ്രൈവിനെ സംബിന്ധിച്ചുളള പ്രവർത്തനങ്ങളും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥിനോടും അശോക് ഗെലോട്ടിനോടും ഫോണിൽ വിളിച്ചാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. കൊവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരിന്‍റെ എല്ലാവിധ സഹകരണങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

ഇവരെ കൂടാതെ ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തി. ആവശ്യങ്ങൾ സമയാസമയങ്ങളിൽ കേന്ദ്രത്തെ അറിയിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൊവിഡ് കേസുകൾ, രോഗമുക്തി നിരക്ക്, ഐസിയു കിടക്കകളുടെ എണ്ണം, കൊവിഡ് ആശുപത്രികളിലെ ചികിത്സാ, ഓക്സിജന്റെ ലഭ്യത എന്നിവയും അദ്ദേഹം ചർച്ച ചെയ്തു.

Also Read:കൊറോണ വൈറസ് വകഭേദത്തെ പ്രതിരോധിക്കാൻ കൊവാക്സിൻ ഫലപ്രദം

രാജ്യത്ത് ഇതുവരെ 2,46,84,077 പേർക്ക് കൊവിഡ് ബാധിച്ചു. 2,70,284 പേർ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചു. നിലവിൽ 36,18,458 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,11,170 പേർക്ക് കൊവിഡ് ബാധിച്ചു. 4,077 പേർ കൊവിഡ് ബാധിച്ചു മരിച്ചു.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിനു മുന്നോടിയായി മുഖ്യമന്ത്രിമാരുമായി നിരന്തരം ചർച്ചയിൽ ഏർപെടുന്നുണ്ട്. കഴിഞ്ഞ 15 ദിവസത്തിനിടെ 18 മുഖ്യമന്ത്രിമാരുമായും ലഫ്ന്‍റനന്‍റ് ഗവർണർമാരുമായും ചർച്ച നടത്തി സ്ഥതിഗതികൾ വിലയിരുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.