ചെന്നൈ : മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട വഴക്കിനെ തുടര്‍ന്ന് പതിനേഴുകാരിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടിയിലെ വാസവപ്പുരത്താണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി കവിതയാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ മലൈരാജയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ചൊവ്വാഴ്‌ച വെകുന്നേരമാണ് കൊലപാതകം നടന്നത്. ഫോണ്‍ ഉപയോഗിയ്ക്കുന്നതിനെ ചൊല്ലി കവിതയും മലൈരാജയും തമ്മില്‍ വഴക്കുണ്ടായി. ഇത് മൂര്‍ച്ഛിച്ചതോടെ മലൈരാജ അരിവാള്‍ കൊണ്ട് കവിതയെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത സംഭവസ്ഥലത്ത് മരിച്ചു.
Also read: യുവതി മരിച്ചത് കൊവിഡ് ബാധിച്ചല്ല, ഭര്‍ത്താവ് കൊലപ്പെടുത്തിയത് ; തിരുപ്പതി സംഭവത്തില്‍ ട്വിസ്റ്റ്
പിന്നാലെ വല്ലനാട് വനം മേഖലയിലേയ്ക്ക് രക്ഷപ്പെട്ട മലൈരാജയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പോസ്റ്റ്മാര്‍ട്ടത്തിനായി കവിതയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.