ഹവേരി (കര്‍ണാടക): യുക്രൈനില്‍ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖർഗൗഡയുടെ പിതാവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് അച്ഛന്‍ ശേഖരപ്പ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ശേഖരപ്പയെ ഫോണിൽ വിളിച്ച് ദുഃഖം രേഖപ്പെടുത്തിയിരുന്നു. മകന്‍റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ എല്ലാ ശ്രമവും നടത്തുമെന്ന് ബൊമ്മൈ ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.
also read: യുക്രൈനിലെ ഇന്ത്യൻ എംബസി നിഷ്ക്രിയമെന്ന് കൊല്ലപ്പെട്ട നവീനിന്‍റെ അച്ഛൻ
ഖാർകിവ് മെഡിക്കൽ കോളജിൽ നാലാം വർഷ വിദ്യാര്‍ഥിയായിരുന്നു നവീൻ. കറൻസി മാറുന്നതിനും ഭക്ഷണം വാങ്ങുന്നതിനുമായി ബങ്കറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് അമ്മാവൻ ഉജ്ജനഗൗഡ പറഞ്ഞു. അതേസമയം വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി എത്തിയില്ലെന്ന് ശേഖരപ്പ നേരത്തെ ആരോപിച്ചിരുന്നു.