ETV Bharat / bharat

കൊവിഡ് മരുന്നിന്‍റെ ജിഎസ്‌ടി ഒഴിവാക്കണം ; സുപ്രീം കോടതിയിൽ ഹർജി - ചീഫ് ജസ്റ്റിസ്

റെംഡിസിവിർ, ടോസിലിസുമാബ്, ഫാവിപിരാവിർ തുടങ്ങിയ മരുന്നുകളും വെന്‍റിലേറ്ററുകൾ, ബൈപാപ്പ് മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങളും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പോളിസി അഭിഭാഷകരാണ് ഹർജി നൽകിയത്.

SUPREME COURT Free covid drugs from GST Goods services tax on remdesivir GST on oxygen, ventilators Exempt covid medicines from GST regime Plea in Supreme court to exempt remdesivir from gst ജിഎസ്‌ടി കൊവിഡ് ചരക്ക് സേവന നികുതി പബ്ലിക് പോളിസി അഡ്വക്കേറ്റ് സുപ്രീം കോടതി പകർച്ചവ്യാധി ചീഫ് ജസ്റ്റിസ് നതാലപതി വെങ്കട രമണ
കൊവിഡ് ചികിത്സക്കുള്ള മരുന്നുകളും ഉപകരണങ്ങളും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
author img

By

Published : Apr 29, 2021, 8:32 PM IST

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉപകരണങ്ങളും ചരക്ക് സേവന നികുതിയിൽ നിന്ന് (ജിഎസ്‌ടി) ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പോളിസി അഭിഭാഷകര്‍ സുപ്രീം കോടതിയിൽ ഹർജി നൽകി.

രൂക്ഷമായ പകർച്ചവ്യാധിയുടെ സാഹചര്യത്തില്‍ റെംഡിസിവിർ, ടോസിലിസുമാബ്, ഫാവിപിരാവിർ തുടങ്ങിയ മരുന്നുകളും വെന്‍റിലേറ്ററുകൾ, ബൈപാപ്പ് മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങളും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കേണ്ടത് പൊതു ആവശ്യമാണെന്ന് വാദിച്ചാണ് ഹർജി.

READ MORE: ജര്‍മനിയില്‍ നിന്നും ആദ്യ ബാച്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി

പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ആരോഗ്യത്തിനുള്ള അവകാശം നിർണായക പ്രാധാന്യം അർഹിക്കുന്നു. അതിനാൽ മിതമായ നിരക്കിൽ ആരോഗ്യ സംരക്ഷണത്തിനും മരുന്നുകളുടെ ലഭ്യതയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ട്. മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിക്കുന്നതും അതുപോലെ തന്നെ പൗരന്മാർക്ക് മിതമായ നിരക്കിൽ ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുന്നതും കരിഞ്ചന്ത തടയാൻ സഹായിക്കുമെന്നും ഹർജിയിൽ പറയുന്നു.

READ MORE: ഓക്സിജൻ എക്സ്പ്രസിന്‍റെ പ്രവർത്തം വ്യാപിപ്പിച്ച് ഇന്ത്യൻ റെയിൽവേ

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ അടിയന്തിര നിർദേശങ്ങളും ഉത്തരവുകളും പാസാക്കണമെന്ന് അഭ്യർഥിച്ച് ഒരു കൂട്ടം നിയമ വിദ്യാർഥികൾ സംയുക്തമായി ചീഫ് ജസ്റ്റിസ് വി രമണയ്ക്ക് കത്ത് നൽകിയിരുന്നു.

മരുന്നുകളുടെ കരിഞ്ചന്ത വിൽപ്പന തടയുന്നതിനും ജനങ്ങൾക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകുന്നതിനും ഉചിതമായ നിർദേശങ്ങൾ നൽകാൻ പഞ്ചാബിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ നിയമ വിദ്യാർഥി ആദിത്യ കശ്യപിന്‍റെ നേതൃത്വത്തിലുള്ള സംഘവും ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.