ETV Bharat / bharat

'രാമസേതു' ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കണം' ; സുപ്രീം കോടതിയിൽ പൊതുതാത്‌പര്യ ഹർജി - അശോക് പാണ്ഡെ

'രാമസേതു' ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതിയെ സമീപിച്ച് അഭിഭാഷകനായ അശോക് പാണ്ഡെ

ram sethu be declared as national monument  ram sethu  ram sethu case  plea in supreme court regarding ram sethu  സുബ്രഹ്മണ്യൻ സ്വാമി  ram sethu plea  Subramanian Swamy  രാം സേതു  രാം സേതു ദേശീയ പൈതൃക സ്‌മാരക കേസ്  സിപ്രീം കോടതി  മലയാളം വാർത്തകൾ  അശോക് പാണ്ഡെ  അശോക് പാണ്ഡെ പൊതുതാൽപര്യ ഹർജി
' രാം സേതു ' കേസ്
author img

By

Published : Mar 26, 2023, 5:56 PM IST

ന്യൂഡൽഹി : 'രാമസേതു' ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ അശോക് പാണ്ഡെയാണ് വിഷയത്തിൽ പൊതുതാത്‌പര്യ ഹർജി നൽകിയത്. കൂടാതെ ഭക്തർക്ക് സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി രാമസേതുവിനോട് ചേർന്ന് മതിൽ പണിയണമെന്നും അശോക് പാണ്ഡെ ആവശ്യപ്പെട്ടിട്ടുണ്ട്.

'രാമസേതു': അതേസമയം രാമസേതു ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി എത്രയും വേഗം പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. 'ആദംസ് ബ്രിഡ്‌ജ് ' എന്നറിയപ്പെടുന്ന രാമസേതു തമിഴ്‌നാടിന്‍റെ തെക്ക് - കിഴക്കൻ തീരത്തുള്ള പാമ്പൻ ദ്വീപിനും ശ്രീലങ്കയുടെ വടക്ക് - പടിഞ്ഞാറൻ തീരത്തുള്ള മാന്നാർ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകളുടെ ഒരു ശൃംഖലയാണ്.

സേതു സമുദ്രം കപ്പൽ ചാൽ പദ്ധതി : യുപിഎ സർക്കാരിന്‍റെ കാലത്തെ സേതു സമുദ്രം കപ്പൽ ചാൽ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ രാമസേതു ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് സുപ്രീം കോടതി 2007 ൽ പദ്ധതിയുടെ പ്രവർത്തനം സ്‌റ്റേ ചെയ്‌തു. പദ്ധതിയുടെ സാമൂഹിക സാമ്പത്തിക പോരായ്‌മകൾ പരിഗണിക്കുന്നതായും അതിനാൽ രാമസേതുവിന് കേടുപാടുകൾ വരുത്താതെ ഷിപ്പിങ് ചാനൽ പദ്ധതിയിലേക്ക് മറ്റൊരു വഴി കണ്ടെത്താമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

also read: 'രാം സേതു' ദേശീയ പൈതൃക സ്‌മാരകമായി പ്രഖ്യാപിക്കണം: ഹർജി സുപ്രീംകോടതി പരിഗണിക്കും

വലിച്ച് നീട്ടി കേസ് : എട്ട് വർഷമായി രാമസേതു കേസ് സുപ്രീം കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നുമായിരുന്നു സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയെ നേരത്തെ അറിയിച്ചത്. അതുപ്രകാരം 2019 നവംബർ 13 ന് രാമസേതു പദ്ധതിയിൽ നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് ആറ് ആഴ്‌ചത്തെ സമയം അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ കേന്ദ്രത്തിന്‍റെ പ്രതികരണം ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനും സുബ്രഹ്മണ്യൻ സ്വാമിയ്‌ക്ക് കോടതി അനുവാദം നൽകിയിരുന്നു.

also read: 'Dis'Qualified MP'; സാമൂഹ്യമാധ്യമ പ്രൊഫൈലുകളുടെ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി

സേതുസമുദ്രം പദ്ധതിയിൽ എതിർപ്പ് : സേതു സമുദ്രം ഷിപ്പിങ് ചാനൽ പദ്ധതിയിൽ ചില രാഷ്‌ട്രീയ പാർട്ടികളും പരിസ്ഥിതി വാദികളും ഹിന്ദു മത സംഘടനകളും എതിർപ്പ് അറിയിച്ചിരുന്നു. പദ്ധതിയ്‌ക്ക് കീഴിൽ മാന്നാറിനെ പാക്ക് കടലിടുക്കുമായി ബന്ധിപ്പിച്ച് 83 കിലോമീറ്റർ നീളമുള്ള ഒരു ജല ചാനൽ നിർമിച്ചിരുന്നു. പ്രദേശത്തെ ചുണ്ണാമ്പുകല്ലുകൾ നീക്കം ചെയ്‌താണ് ചാനൽ നിർമിച്ചത്. അതേസമയം ഇക്കഴിഞ്ഞയിടെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്ന പൊതുതാത്പര്യ ഹര്‍ജി കോടതി തള്ളിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.