ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ കോടതി വളപ്പിൽ ഗുണ്ടാസംഘങ്ങളും പൊലീസും തമ്മിലുണ്ടായ വെടിവയ്പ്പിന്‍റെ പശ്ചാത്തലത്തില്‍ കീഴ്‌ക്കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിൽ ഹർജി. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അഭിഭാഷകയായ ദീപ ജോസഫാണ് ഹർജി നൽകിയത്. ഡൽഹിയിലെ ജില്ല കോടതികളില്‍ ജഡ്‌ജിമാരുടെയും അഭിഭാഷകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ വലിയ ചോദ്യചിഹ്നമാണെന്ന് റോബിൻ രാജു, ബ്ലസൻ മാത്യു എന്നിവര്‍ വാദിച്ചു.
ALSO READ: രോഹിണി കോടതി വെടിവയ്‌പ്പ്: ഡല്‍ഹിയിലെ മുഴുവന്‍ ജയിലുകളിലും സുരക്ഷ ശക്തമാക്കി
ഡൽഹിയിലെ കീഴ്‌ക്കോടതികളില്‍ പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകരുടെ അരക്ഷിതാവസ്ഥ നീക്കണമെന്നും അഭിഭാഷകര്‍ പറഞ്ഞു. ഡൽഹി കോടതി വളപ്പിൽ ഗുണ്ടാസംഘങ്ങളും പൊലീസും തമ്മിലുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ ജയിലുകളില്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.
തിഹാർ, മണ്ഡോളി, രോഹിണി എന്നിവയുൾപ്പെടെ ഡൽഹിയിലെ മുഴുവന്‍ ജയിലുകളും അതീവ ജാഗ്രതയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിമാൻഡ് കാലാവധി നീട്ടുന്നതിനായി മാഫിയ തലവന്‍ ഗോഗിയെന്ന ജിതേന്ദ്രയെ കോടതിയിൽ കൊണ്ടുവന്നപ്പോൾ എതിർ ഗുണ്ടാസംഘം വെടിയുതിർക്കുകയായിരുന്നു.
രണ്ട് സംഘങ്ങളിലെയും അക്രമികള്‍ രോഹിണി ജയിലിലാണെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.