ന്യൂഡൽഹി: രാജ്യത്ത് പ്രതിവർഷം 850 ദശലക്ഷം സ്പുട്നിക് V വാക്‌സിൻ നിർമിക്കാൻ അനുമതി നൽകിയതായി ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ്. ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് 150000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടമായി ഹൈദരാബാദിലെത്തിയത്. ഏപ്രിൽ 12നാണ് സ്‌പുട്നിക് വാക്‌സിന് ഇന്ത്യയിൽ അനുമതി നൽകിയത്. 21 ദിവസത്തെ ഇടവേളയിൽ കുത്തിവയ്‌ക്കുന്ന രണ്ട് ഡോസുകളുള്ള വാക്‌സിനാണ് സ്പുട്‌നിക്.
കൂടുതൽ വായനയ്‌ക്ക്: സ്‌പുട്‌നിക് വാക്‌സിൻ ഇന്ത്യയില്‍, ഹൈദരാബാദിലെത്തിച്ചു
24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 4,01,993 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,91,64,969 ആയി.