ETV Bharat / bharat

'ആള്‌ സിമ്പിളാ..! ചുറ്റിയടി സ്‌കൂട്ടറില്‍, കാലില്‍ റബർ ചെരിപ്പ്'; 250 കോടി വെട്ടിച്ച പീയുഷ്‌ ജെയ്‌നിനെക്കുറിച്ച് നാട്ടുകാര്‍ - Piyush Jain latest news

വീട്ടില്‍ 250 കോടിയോളം രൂപ ഒളിപ്പിച്ചതിന് പിടിയിലായ വ്യവസായി പീയുഷ് ജെയ്‌നിനെക്കുറിച്ച് ജന്മനാടായ കനൗജിലെ പ്രദേശവാസികള്‍ക്ക് പറയാനുള്ളത്.

Piyush Jain a man of simplicity  Piyush Jain's neighbours talk in Kannauj  250 കോടി വെട്ടിച്ച പീയുഷ്‌ ജെയ്‌നിനെക്കുറിച്ച് നാട്ടുകാര്‍  പീയുഷ് ജെയ്‌നിന്‍റെ തട്ടിപ്പുകള്‍  Piyush Jain latest news  പീയുഷ് ജെയ്‌ന്‍ പുതിയ വാര്‍ത്ത
'ആള്‌ സിമ്പിളാ...! ചുറ്റിയടി സ്‌കൂട്ടറില്‍, കാലില്‍ റബ്ബര്‍ സ്ളിപ്പര്‍'; 250 കോടി വെട്ടിച്ച പീയുഷ്‌ ജെയ്‌നിനെക്കുറിച്ച് നാട്ടുകാര്‍
author img

By

Published : Dec 29, 2021, 9:45 PM IST

ന്യൂഡല്‍ഹി: വീട്ടില്‍ 250 കോടിയോളം രൂപ ഒളിപ്പിച്ചതിന് സുഗന്ധ വ്യാപാരിയായ പീയുഷ് ജെയ്‌ന്‍ പിടിയിലായത് ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ്. ജി.എസ്‌.ടിയുടെ ഇന്‍റലിജൻസ് വിഭാഗം കാൺപൂരിലെയും കനൗജിലെയും വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിലാണ് കോടികൾ വിലമതിക്കുന്ന പണവും സ്വർണവും പിടിച്ചെടുത്തത്. 120 മണിക്കൂര്‍ നീണ്ട റെയ്‌ഡിനൊടുവില്‍ സി.ജി.എസ്.ടി ആക്‌ട് സെക്ഷന്‍ 69 പ്രകാരമാണ് ജെയ്‌നിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

'പുറത്തിറങ്ങുന്നത് കുര്‍ത്തയിട്ട്'

ഉത്തര്‍പ്രദേശിലെ പ്രമുഖ വ്യവസായിയുടെ അറസ്റ്റോടു കൂടി നിരവധി കഥകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സംഗതി കള്ളത്തരമാണ് കാണിച്ചതെങ്കിലും ലാളിത്യം ഒന്നുവേറെത്തന്നെയാണ് എന്നാണ് പീയുഷിന്‍റെ ജന്മനാടായ കനൗജിലെ പ്രദേശവാസികള്‍ക്ക് പറയാനുള്ളത്. നഗരത്തിൽ ഇറങ്ങിയിരുന്നത് എൽ.എം.എൽ സ്‌കൂട്ടറിലായിരുന്നു. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും റബ്ബർ ചെരിപ്പുകളാണ് ഉപയോഗിച്ചിരുന്നത്.

കുർത്തയോ പൈജാമയോ ധരിച്ചാണ് പൊതുവെ പുറത്തിറങ്ങാറെന്നും കനൗജ് ചിപ്പട്ട പ്രദേശത്തെ അയൽവാസികൾ പറയുന്നു. സമ്പന്നനായിട്ടും ലാളിത്യം സൂക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് നല്ലതുപറയാനുണ്ടെങ്കിലും ഇടപെടലില്‍ മറിച്ചാണ് അദ്ദേഹത്തെക്കുറിച്ച് അവര്‍ പങ്കുവക്കുന്നത്. പീയുഷ് പൊതുവെ ആളുകളുമായി അടുത്ത് ഇടപെടുന്ന ആളല്ല. കനൗജ് സന്ദർശിച്ചാല്‍ ആവശ്യമായ സമയം ചെലവിട്ട് ഉടൻ കാൺപൂരിലേക്ക് മടങ്ങുന്നതാണ് ശീലമെന്നും അവര്‍ പറയുന്നു.

'ജനിച്ച വീടിനും വന്‍ പ്രതാപം'

പീയുഷിന്‍റെ അച്ഛൻ മഹേഷ് ചന്ദ്ര ജെയിൻ ഒരു രസതന്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്‍റെ രണ്ട് മക്കളായ അംബ്രീഷും പീയുഷും പെർഫ്യൂം നിർമാണം പഠിക്കുകയും ഒഡോകെം കെമിക്കൽസ് ആരംഭിക്കുകയുമായിരുന്നു. രണ്ട് വർഷം മുന്‍പാണ് പീയുഷിന്‍റെ അമ്മ മരിച്ചത്.

പീയുഷ് ജെയ്‌നും സഹോദരന്മാരും രണ്ട് വീടുകൾ വാങ്ങുകയും അവയെ ഒന്നാക്കി മാറ്റുകയുമാണ് ചെയ്‌തത്. 800 സ്‌ക്വയര്‍ യാര്‍ഡ്‌സാണ് കെട്ടിടത്തിന്‍റെ വലിപ്പമെന്നും അല്‍പം അസൂയയോടെ നാട്ടുകാര്‍ പറയുന്നു. കനൗജിലെ വീട്ടില്‍ അച്ഛനും ജോലിക്കാരും മാത്രമാണുള്ളത്.

പിതാവ് സുഗന്ധദ്രവ്യം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കുന്നു. പീയുഷും സഹോദരനും വീടുകളില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്നതിനും അസംസ്‌കൃത വസ്‌തുക്കള്‍ എത്തിക്കുന്നതിനുമാണ് എത്താറുള്ളത്. സമീപത്തെ മറ്റ് വ്യവസായികളുടെ വീടുകളേക്കാൾ പ്രതാപമുണ്ട് ചിപ്പട്ടയിലെ വീടിന്.

നടന്നത് ചരിത്രവേട്ട

പുറത്ത് നിന്ന് നോക്കുമ്പോൾ വീട്ടില്‍ നിഗൂഢത ഒളിപ്പിക്കുന്നതുപോലെ തോന്നുമെന്നും പ്രദേശവാസികള്‍ മനസുതുറക്കുന്നു. കാൺപൂരിലെ ആനന്ദ്പുരിയിൽ പീയുഷിന് മറ്റൊരു വീടുണ്ട്. തിങ്കളാഴ്ച കാൺപൂർ കോടതി വ്യവസായിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ജെയ്‌നിന്‍റെ ഫാക്‌ടറി വളപ്പിൽ നിന്ന് 23 കിലോയോളം സ്വർണമാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ജി.എസ്‌.ടി ഇന്‍റലിജൻസ് (ഡി.ജി.ജി.ഐ) ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സ്വർണത്തിന് പുറമെ ഇതുവരെ 194.45 കോടി രൂപയും 600 കിലോ ചന്ദനവും കണ്ടെടുത്തു.

ഇയാളുടെ വീട്ടുവളപ്പിൽ നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് കറൻസി നോട്ടുകളുടെ കൂമ്പാരങ്ങൾ, നോട്ട് എണ്ണുന്ന യന്ത്രങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഡി.ജി.ജി.ഐയുടെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് നടത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയാണ് പീയുഷ്‌ ജെയ്‌നിന്‍റെ സാമ്രാജ്യത്തില്‍ നടന്നത്.

ALSO READ: റെയില്‍ പാളത്തില്‍ തലവെച്ചതു മാത്രം ഓർമയുണ്ട്...ഈ ദൃശ്യങ്ങൾ പറയും... ആത്മഹത്യ ഒന്നിനും പരിഹാരമല്ല..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.