ETV Bharat / bharat

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എന്‍ഐഎ റെയ്‌ഡ് - ദേശീയ അന്വേഷണ ഏജന്‍സി

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കേസില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ റെയ്‌ഡ്

PFI Case  NIA Raid  PFI Case NIA Raid Latest Update  Popular Front Of India  Andhra pradesh  Telangana  പിഎഫ്ഐ കേസ്  ആന്ധ്രാപ്രദേശിലും തെലങ്കാനയിലും  എന്‍ഐഎ റെയ്‌ഡ്  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ  ഹൈദരാബാദ്  ആന്ധ്രാപ്രദേശിലും തെലങ്കാനയിലും  ദേശീയ അന്വേഷണ ഏജന്‍സി  എന്‍ഐഎ
പിഎഫ്ഐ കേസ്; ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എന്‍ഐഎ റെയ്‌ഡ്
author img

By

Published : Sep 18, 2022, 11:44 AM IST

Updated : Sep 18, 2022, 12:08 PM IST

ഹൈദരാബാദ്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കേസില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എന്‍ഐഎ റെയ്‌ഡ്. ആന്ധ്രാപ്രദേശിലെ കുർണൂൽ, നെല്ലൂർ, കടപ്പ, ഗുണ്ടൂർ എന്നിവിടങ്ങളിലും തെലങ്കാനയിലെ നിസാമാബാദിലും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ റെയ്‌ഡ് നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ഷാദുല്ലയുടെ വസതിയിലും ഏജൻസി പരിശോധന നടത്തുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് അബ്‌ദുല്‍ ഖാദറിനും മറ്റ് 26 പേര്‍ക്കുമെതിരെ നിസാമാബാദ് പൊലീസ് രണ്ടര മാസത്തിന് മുമ്പ് എഫ്‌ഐആർ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ 2022 ഓഗസ്‌റ്റ് 26ന് ഹൈദരാബാദിലെ എൻഐഎ പൊലീസ് സ്‌റ്റേഷനിൽ ഒരു കേസ് കൂടി വീണ്ടും രജിസ്‌റ്റർ ചെയ്തതിന് പിന്നാലെയാണ് എന്‍ഐഎ റെയ്‌ഡ്. ഇരു സംസ്ഥാനങ്ങളിലും ഒരേസമയത്ത് റെയ്‌ഡ് നടക്കുന്നതിനാല്‍ എൻഐഎ നിരവധി സംഘങ്ങളെയാണ് വിവിധ ജില്ലകളിലേക്ക് അയച്ചിട്ടുള്ളത്. ഇതുപ്രകാരം നിസാമാബാദിലെ വീടുകളിലും സംശയാസ്പദമായ മറ്റ് സ്ഥലങ്ങളിലുമായി 23 എൻഐഎ സംഘങ്ങളും, കുർണൂൽ, കടപ്പ ജില്ലകളിലായി 23 സംഘങ്ങളും, ഗുണ്ടൂർ ജില്ലയിൽ രണ്ടു സംഘവുമാണ് പരിശോധന നടത്തിവരുന്നത്.

പിഎഫ്‌ഐ അംഗങ്ങൾ നല്‍കിയ ആറ് ലക്ഷം രൂപ ഉപയോഗിച്ചാണ് അബ്‌ദുല്‍ ഖാദര്‍ വീടിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് തെലങ്കാന പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. മാത്രമല്ല ബോധവൽകരണത്തിന്റെ മറവിൽ പിഎഫ്ഐ പ്രവർത്തനങ്ങൾക്കുള്ള കരാട്ടെ കോച്ചിങ് സെന്ററായി ഈ പരിസരം ഉപയോഗിക്കുന്നുണ്ടെന്നും കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന 27 പേർ സംസ്ഥാനത്ത് വർഗീയ കലാപം ആളിക്കത്തിക്കാൻ ആഗ്രഹിച്ചതായും എൻഐഎ പറഞ്ഞു.

അതേസമയം, റെയ്ഡ് തുടരുന്ന ദേശീയ ഏജൻസി ഉദ്യോഗസ്ഥർക്ക് വിവിധയിടങ്ങളില്‍ പ്രതിഷേധം നേരിടേണ്ടി വന്നു. നന്ദ്യാലയിലെ പിഎഫ്ഐ പ്രവർത്തകൻ യൂനുസ് അഹമ്മദിന്റെ വീട്ടിൽ പരിശോധന നടത്തുന്നതിനിടെ പിഎഫ്ഐ നേതാക്കളും പ്രവർത്തകരും പ്രതിഷേധം അറിയിച്ചതോടെ ജോലി തടസപ്പെട്ടതായും വൃത്തങ്ങള്‍ അറിയിച്ചു. മാത്രമല്ല നെല്ലൂർ ജില്ലയിലെ ബുച്ചിറെഡ്ഡിപാലത്തെ ഇല്യാസിന്‍റെ വസതിയിൽ നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും മറ്റു കുറ്റകരമായ വസ്‌തുക്കളും പിടിച്ചെടുത്തതായും വൃത്തങ്ങള്‍ വ്യക്തമാക്കി.

Last Updated : Sep 18, 2022, 12:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.