തിരുവനന്തപുരം: പതിവു തെറ്റിക്കാതെ ഇന്നും ഇന്ധന വില (Fuel Price hike) വര്‍ധിച്ചു. പെട്രോളിന് (Petrol price today) 35ഉം ഡീസലിന് (Diesel price today) 37 പൈസയുമാണ് ഇന്ന് (2021 October 30) കൂടിയത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ വില താഴെ.
- തിരുവനന്തപുരം - പെട്രോള്‍ (111.29) ഡീസല്‍ (104.88)
- കൊച്ചി- പെട്രോള്‍ (108.95) ഡീസല്‍ (102.82)
- കോഴിക്കോട്- പെട്രോള്‍ (108.52) ഡീസല്‍ (102.94)
ഇടവേളകളില്ലാതെ സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നത് സാധാരണ ജീവിതം ദുഃസഹമാക്കുകയാണ്. ഇന്ധന വില വർധനവിന്‍റെ പശ്ചാത്തലത്തിൽ ബസ് നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2018ൽ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാർജ് എട്ടുരൂപയാക്കിയത്. ഇപ്പോൾ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വൻതോതിൽ കുറഞ്ഞു. 2011ൽ 34,000 ബസുകൾ ഉണ്ടായിരുന്നെങ്കിൽ കൊവിഡിന് മുൻപ് അത് 12,000 ആയി ചുരുങ്ങി. ഇപ്പോൾ 6000 ബസുകളാണ് നിരത്തിലുള്ളത്.
ഇതിനൊപ്പം രാജ്യത്തെ അവശ്യ സാധനങ്ങളുടെ വിലയും കുതിക്കുകയാണ്. കൊവിഡ് കാലം ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്നു ജനം പതിയെ കര കയറി വരുന്നതേയുള്ളൂ. അപ്പോള്‍ തന്നെ ഇരുട്ടടിയായി ഇന്ധനവിലയും വര്‍ധിക്കുന്നത് ജനത്തെ കൊള്ളയടിക്കുന്നതിന് സമാനമായ അവസ്ഥയാണെന്നാണ് വീട്ടമ്മമാര്‍ വരെ പറയുന്നത്. ഒക്ടോബറില്‍ മാത്രം പെട്രോളിനും ഡീസലിനും കൂടിയത് പത്തുരൂപയോളമാണ്.