ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേന്ദ്രം പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ റാഷിദ് അൽവി.
എക്സൈസ് തീരുവ കുറഞ്ഞത് വളരെ കുറഞ്ഞുപോയി എന്നും ഇന്ധനവില 60-70 രൂപയിൽ കവിയരുതെന്നും അൽവി പറഞ്ഞു. വളരെ കുറച്ചുമാത്രം തീരുവ കുറച്ചതിനാൽ അത് കർഷകർക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും അൽവി കൂട്ടിച്ചേർത്തു.
രാഷ്‌ട്രീയ നേട്ടത്തിനായാണ് എല്ലാ വർഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതെന്നും കൊവിഡിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരോടൊപ്പം ദീപാവലി ആഘോഷിക്കുന്നത് നന്നായിരിക്കുമെന്നും കോൺഗ്രസ് നേതാവ് റാഷിദ് അൽവി പറഞ്ഞു.
Also Read: ദീപാവലി ദിനത്തിൽ മധുരം കൈമാറി ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സൈന്യം