ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ഫെബ്രുവരി ഒമ്പത് മുതൽ 18 വരെയുള്ള 10 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് മൂന്ന് രൂപ 30 പൈസയും പെട്രോളിന് രണ്ട് രൂപ 93 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 91.76 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്‍റെ വില. ഡീസലിന് 86.27 രൂപയും. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.27 രൂപയുമാണ് ഉള്ളത്.
ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിച്ചത്. പെട്രോൾ ലിറ്ററിന് 89.54 രൂപയും ഡീസലിന് 79.95 രൂപയുമായിരുന്നു ഇന്നലത്തെ വില. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.