ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. മരണത്തിന് മുൻപ് യുവാവ് തയ്യാറാക്കിയ വീഡിയോ ദൃശ്യങ്ങളും ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. ലുധിയാന ഭാമിയനിൽ ദീപക് ജേക്കബ് ആണ് കഴിഞ്ഞ ദിവസം ദിവസം ആത്മഹത്യ ചെയ്‌തത്.
ആത്മഹത്യ കുറിപ്പിൽ മരണത്തിന് ഉത്തരവാദി തന്‍റെ ഭാര്യയും ഭാര്യ വീട്ടുകാരുമാണെന്ന് ദീപക് പറയുന്നു. സ്വന്തം മകളെ ഭാര്യ വീട്ടുകാർ തന്നിൽ നിന്നും തട്ടിയെടുത്തെന്ന് ദീപക് വീഡിയോയിലും പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അതേസമയം സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ കുറിപ്പിന്‍റെയും മരണത്തിന് മുമ്പ് എടുത്ത വീഡിയോയുടെയും അടിസ്ഥാനത്തിൽ മരിച്ചയാളുടെ ഭർതൃവീട്ടുകാർക്കെതിരെ പൊലീസ് 306 പ്രകാരം കേസെടുത്തു. ദീപക്കിന്‍റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ലുധിയാന സിവിൽ ആശുപത്രിയിലേക്ക് അയച്ചു.