ETV Bharat / bharat

ലൈംഗിക ഉദ്ദേശം വ്യക്തമെങ്കില്‍ നേരിട്ടുള്ള സ്‌പർശനമില്ലെങ്കിലും പോക്‌സോ കുറ്റമാണെന്ന് സുപ്രീം കോടതി

വസ്‌ത്രത്തിന് പുറത്തുകൂടിയുള്ള സ്‌പർശനം ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന് നിലപാടെടുത്ത് പ്രതിയെ വിട്ടയച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം

പോക്‌സോ കേസിൽ വിവാദമായ ബോംബെ ഹൈക്കോടതി വിധി  sc reserves order against bombay hc verdict  persecution without skin to skin contact also crime under pocso says sc  നേരിട്ട് സ്‌പർശിക്കാതെയുള്ള പീഡനവും പോക്‌സോ പ്രകാരം കുറ്റമെന്ന് സുപ്രീം കോടതി  നേരിട്ട് സ്‌പർശിക്കാതെയുള്ള പീഡനം  skin to skin contact  without skin to skin contact  rape without skin to skin contact also crime under pocso says sc  rape without skin to skin contact also crime under pocso  bombay hc verdict  controvercial bombay hc verdict  ലൈംഗിക ഉദ്ദേശമുണ്ടെങ്കിൽ നേരിട്ടുള്ള സ്‌പർശനമില്ലെങ്കിൽ പോലും കുറ്റകരം  സ്കിൻ ടു സ്കിൻ  സ്കിൻ ടു സ്കിൻ കോൺഡാക്ട്  skin to skin  ബോംബെ ഹൈക്കോടതി  ബോംബെ ഹൈക്കോടതി ഉത്തരവ്  നാഗ്‌പൂർ ബെഞ്ച്  യു യു ലളിത്  U U Lalit  സുപ്രീം കോടതി  സുപ്രീം കോടതി വിധി  sc
persecution without skin to skin contact also crime under pocso says sc
author img

By

Published : Sep 30, 2021, 10:43 PM IST

ന്യൂഡൽഹി : ലൈംഗിക ഉദ്ദേശം വ്യക്തമെങ്കില്‍ നേരിട്ടുള്ള സ്‌പർശനമില്ലെങ്കിൽ പോലും (skin to skin contact) പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വസ്‌ത്രത്തിന് പുറത്തുകൂടിയുള്ള സ്‌പർശനം ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന നിലപാടിൽ പ്രതിയെ വിട്ടയച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.

പോക്‌സോ കേസുകളിൽ കുറ്റകൃത്യം നിർവചിക്കുമ്പോള്‍ കാര്യങ്ങള്‍ ഇരയുടെ ഭാഗത്തുനിന്ന് നോക്കിക്കാണണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ബോംബെ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച രണ്ട് അപ്പീലുകളിലാണ് സുപ്രീം കോടതി വിധി.

ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ചാണ് നിലപാടറിയിച്ചത്. പോക്‌സോ നിയമത്തിന്‍റെ തെറ്റായ വ്യാഖ്യാനമാണ് ബോംബെ ഹൈക്കോടതി നടത്തിയത്. കുറ്റകൃത്യം സ്ഥാപിക്കുന്നതിന് നേരിട്ടുള്ള ശാരീരിക സമ്പർക്കം മാനദണ്ഡമാക്കിയാൽ ഫലങ്ങൾ വിനാശകരമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ALSO READ: ഭുവനേശ്വറിൽ അടിയന്തരമായി ഇറക്കി ഇന്‍ഡിഗോ വിമാനം

12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 39കാരന് മൂന്ന് വർഷം തടവ് വിധിച്ച സെഷൻസ് കോടതി ഉത്തരവ് ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബഞ്ച് തിരുത്തിയത് സാമൂഹ്യമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരുന്നു.

പെൺകുട്ടിയുടെ മൊഴി പ്രകാരം 2016 ഡിസംബറിൽ ഭക്ഷണം നൽകാമെന്ന വ്യാജേന പെൺകുട്ടിയെ നാഗ്‌പൂരിലെ വീട്ടിലെത്തിച്ച പ്രതി കുട്ടിയുടെ നെഞ്ചിൽ പിടിച്ച് വസ്‌ത്രം അഴിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

എന്നാൽ നേരിട്ടുള്ള സ്‌പർശനമില്ലാത്തതിനാൽ കുറ്റകൃത്യത്തെ ലൈംഗികാതിക്രമം എന്ന് വിളിക്കാനാകില്ലെന്നും, പകരം ഐപിസി 354ാം വകുപ്പ് പ്രകാരം സ്‌ത്രീയുടെ മാന്യതയെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്നും ഹൈക്കോടതി നിലപാടെടുത്തു.

കൂടാതെ പോക്‌സോ പ്രകാരമുള്ള മൂന്നുവർഷത്തെ തടവ് ശിക്ഷ ഒരു വർഷമായി കുറയ്‌ക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.