ETV Bharat / bharat

എഐഡിഎംകെ സര്‍ക്കാരിനെതിരെ ബൃന്ദ കാരാട്ട്; സംഭാവനകളില്‍ ജനങ്ങള്‍ വീഴില്ല - ബൃന്ദ കാരാട്ട്

എഐഡിഎംകെ ബിജെപിയുടെ കളിപ്പാവയാണെന്നും, സംസ്ഥാനത്ത് വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബൃന്ദ കാരാട്ട്

AIADMK  Brinda Karat  People won't believe AIADMK  politics  election 2021  എഐഡിഎംകെ  ബിജെപി  ബൃന്ദ കാരാട്ട്  തമിഴ്‌നാട്
എഐഡിഎംകെ സര്‍ക്കാരിനെതിരെ ബൃന്ദ കാരാട്ട്, സംഭാവനകളില്‍ ജനങ്ങള്‍ വീഴില്ല
author img

By

Published : Mar 30, 2021, 6:20 PM IST

ചെന്നൈ: എഐഡിഎംകെ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ സംഭാവനകളെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കോവില്‍പ്പെട്ടി മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനിവാസന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു അവര്‍. മന്ത്രി കടമ്പൂര്‍ രാജു, അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍ എന്നിവരാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ഥികള്‍.

ബിജെപിയുടെ പാവയാണ് എഐഡിഎംകെ എന്നും, സംസ്ഥാനത്ത് വര്‍ഗീയത പടര്‍ത്താന്‍ ഇവര്‍ ശ്രമിക്കുന്നതായും ഇ ടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ ബൃന്ദ കാരാട്ട് പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ സൗജന്യം അംബാനി-അദാനി കമ്പനികളുടെ 11 കോടി രൂപ എഴുതിത്തള്ളിയതാണെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.