ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ (farm laws) പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi on farm laws).കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ നേരിട്ടവര്‍ ആരും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്‌തു (Rahul Gandhi tweet on farm laws). കര്‍ഷക സമരം തുടരാനുള്ള കര്‍ഷക സംഘടനകളുടെ തീരുമാനത്തിന് (farmers to continue protest) പിന്നാലെയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പ്രതികരണം.
'ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ആരും തന്നെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ തയ്യാറല്ല. കര്‍ഷകരുടെ സത്യാഗ്രഹം തുടരും,' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കര്‍ഷക സമരം തുടരുമെന്ന ഹാഷ്‌ടാഗോടെയായിരുന്നു ട്വീറ്റ് (#FarmersProtest continues).
-
झूठे जुमले झेल चुकी जनता PM की बात पर विश्वास करने को तैयार नहीं!
— Rahul Gandhi (@RahulGandhi) November 21, 2021 " class="align-text-top noRightClick twitterSection" data="
किसान सत्याग्रह जारी है।#FarmersProtest continues.
">झूठे जुमले झेल चुकी जनता PM की बात पर विश्वास करने को तैयार नहीं!
— Rahul Gandhi (@RahulGandhi) November 21, 2021
किसान सत्याग्रह जारी है।#FarmersProtest continues.झूठे जुमले झेल चुकी जनता PM की बात पर विश्वास करने को तैयार नहीं!
— Rahul Gandhi (@RahulGandhi) November 21, 2021
किसान सत्याग्रह जारी है।#FarmersProtest continues.
ഗുരുനാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പാർലമെന്‍റിൽ നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും പ്രധാനമന്ത്രിയുടെ പ്രസ്‌താവന വിശ്വസിക്കുന്നില്ലെന്നും കർഷക നേതാക്കൾ പ്രതികരിച്ചിരുന്നു.
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് ഡല്‍ഹി അതിർത്തികളില്‍ പ്രതിഷേധ സമരം നടത്തുന്നത്.