ETV Bharat / bharat

മൂടല്‍ മഞ്ഞ്, വിമാനം വൈകുമെന്ന് പ്രഖ്യാപനം; പിന്നാലെ പൈലറ്റിനെ മര്‍ദിച്ച് യാത്രികന്‍ - Indigo pilot Attacked

IndiGo Passenger Attacked Pilot: ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരനായ യുവാവ്.

INDIGO  Indigo Passenger Attack  Indigo pilot Attacked  ഇന്‍ഡിഗോ പൈലറ്റ്
IndiGo Passenger Attacked Pilot
author img

By ETV Bharat Kerala Team

Published : Jan 15, 2024, 11:37 AM IST

ന്യൂഡല്‍ഹി: വിമാനം വൈകുമെന്ന അറിയിപ്പ് നല്‍കിയ പൈലറ്റിനെ കയ്യേറ്റം ചെയ്‌ത് യുവാവ് (Passenger Hits IndiGO Captain Inside Aircraft). ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് പോകേണ്ടിയിരുന്ന ഇന്‍ഡിഗോ (6E-2175) വിമാനത്തിനുള്ളിലാണ് യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത് (IndiGo Passenger Hits Pilot). ഞായറാഴ്‌ചയാണ് (ജനുവരി 14) സംഭവം.

  • A passenger hit an IndiGo captain inside the aircraft while the pilot was making an announcement.

    Delhi Police says "We will take appropriate legal action against the accused"

    (Screengrab of a viral video) pic.twitter.com/5YYbNGE3sI

    — ANI (@ANI) January 15, 2024 " class="align-text-top noRightClick twitterSection" data=" ">

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ (Indira Gandhi International (IGI) Airport) നിന്നും ഗോവയിലേക്കായിരുന്നു ഇന്‍ഡിഗോ വിമാനം പോകേണ്ടിയിരുന്നത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെ വിമാനം പുറപ്പെടാന്‍ വൈകുമെന്ന് പൈലറ്റ് യാത്രികരെ അറിയിച്ചു. ഇതില്‍ രോഷാകുലനായ യാത്രികനാണ് പിന്‍ സീറ്റില്‍ നിന്നുമെത്തി പൈലറ്റിനെ മര്‍ദിച്ചത്.

  • A passenger punched an Indigo capt in the aircraft as he was making delay announcement. The guy ran up from the last row and punched the new Capt who replaced the previous crew who crossed FDTL. Unbelievable ! @DGCAIndia @MoCA_GoI pic.twitter.com/SkdlpWbaDd

    — Capt_Ck (@Capt_Ck) January 14, 2024 " class="align-text-top noRightClick twitterSection" data=" ">

സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ വ്യോമയാന സുരക്ഷാ ഏജൻസി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പൈലറ്റിനെ മര്‍ദിച്ച യുവാവിനെതിരെ ഇന്‍ഡിഗോ വിമാനക്കമ്പനിയും പരാതി നല്‍കി.

സംഭവത്തിന് ശേഷം യാത്രികനെ വിമാനത്തില്‍ നിന്നും പുറത്താക്കി സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഉചിതമായ നിയമനടപടികള്‍ തന്നെ സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസും വ്യക്തമാക്കി.

അതേസമയം, നിലവിലെ കാലാവസ്ഥയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുമുള്ള വിമാനങ്ങള്‍ വൈകുന്നത് പതിവ് കാഴ്‌ചയാണ്. ഇന്‍ഡിഗോ വിമനത്തിനുള്ളില്‍ വച്ച് യാത്രികന്‍ പൈലറ്റിനെ മര്‍ദിച്ച ഇന്നലെ നിരവധി വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് ഡല്‍ഹിയില്‍ നിന്നും സര്‍വീസ് തുടങ്ങിയത്. കൂടാതെ, മോശം കാലാവസ്ഥയുടെ സാഹചര്യത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ധാക്കുകയും ചെയ്‌തിരുന്നു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ മുതല്‍ തന്നെ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ താളം തെറ്റിയ നിലയിലാണ്. മുംബൈയില്‍ നിന്നും ഗുവാഹത്തിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ധാക്കയിലാണ് കഴിഞ്ഞ ദിവസം ലാന്‍ഡ് ചെയ്യിപ്പിച്ചത്. ഗുവാഹത്തിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക.

പിന്നാലെ, വിമാനക്കമ്പനി തന്നെ മൂടല്‍മഞ്ഞ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ച വിവരം യാത്രികരെ അറിയിക്കുകയായിരുന്നു. അതേസമയം, കനത്ത മൂടല്‍മഞ്ഞിന്‍റെ പശ്ചാത്തലത്തില്‍ ഇന്നും ഡല്‍ഹി വിമാനത്താവളം വഴിയുള്ള സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബന്ധപ്പെടണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കുന്ന നിര്‍ദേശം

Also Read : മഞ്ഞിൽ മുങ്ങി ഡൽഹി; വിമാനങ്ങൾ വൈകും, യാത്രക്കാർക്ക് മുന്നറിയിപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.