ETV Bharat / bharat

വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; ബാംഗ്ലൂരിൽ മലയാളി അറസ്‌റ്റിൽ - ബാംഗ്ലൂരിൽ മലയാളി യുവാവ് അറസ്‌റ്റിൽ

മെയ് 22 ന് രാവിലെ കൊച്ചിയിൽ നിന്ന് ബാംഗ്ലൂർ വഴി ഭോപ്പാലിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലെ വനിത ജീവനക്കാരിക്ക് നേരെയാണ് അധിക്ഷേപമുണ്ടായത്

Passenger booked for molesting IndiGo staffer on board AirAsia flight  വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി  ഇൻഡിഗോ എയർലൈൻസിലെ വനിതാ ജീവനക്കാരി  കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട്  ബാംഗ്ലൂരിൽ മലയാളി യുവാവ് അറസ്‌റ്റിൽ  ഇൻഡിഗോ എയർലൈൻസ്
വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി
author img

By

Published : May 26, 2023, 9:09 AM IST

Updated : May 26, 2023, 2:30 PM IST

ദേവനഹള്ളി: വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ബാംഗ്ലൂരിൽ മലയാളി യുവാവ് അറസ്‌റ്റിൽ. മെയ് 22 ന് രാവിലെ കൊച്ചിയിൽ നിന്ന് ബാംഗ്ലൂർ വഴി ഭോപ്പാലിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ എയർലൈൻസിലെ വനിത ജീവനക്കാരിക്ക് നേരെയാണ് അധിക്ഷേപമുണ്ടായത്. മലയാളിയായ 40 സിജിനെതിരെയാണ് (40) പരാതി നൽകിയിരിക്കുന്നത്.

സംഭവം നടന്നതിങ്ങനെ: സിജിൻ ഗോവയിലേക്കുള്ള യാത്രയിലായിരുന്നു. 38-ാം നമ്പർ സീറ്റിൽ ഇരുന്ന ഇയാൾ ഫ്ലൈറ്റ് മാറുന്നതിനെക്കുറിച്ച് ഇൻഡിഗോ സ്‌റ്റാഫിനോട് വിവരം തിരക്കിയിരുന്നു. ചോദ്യത്തിന് മറുപടിയായി കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഇറങ്ങാനും മറ്റൊരു വിമാനത്തിൽ ഗോവയിലേക്ക് പോകാനും ജീവനക്കാരി പറഞ്ഞു.

ഈയവസരത്തിലാണ് സീറ്റിന് സമീപം നിന്നിരുന്ന യുവതിയുടെ ശരീരത്തിൽ ഇയാൾ സ്‌പർശിക്കുന്നത്. യുവതി ഇത് ചോദ്യം ചെയ്‌തെങ്കിലും ഇയാൾ മറുപടി നൽകിയില്ല. ഇതേ തുടർന്ന് യാത്രക്കാരൻ തന്നെ സ്‌പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തുവെന്നാരോപിച്ച് ഇരയായ യുവതി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ ആക്‌ട് 354(എ) പ്രകാരം കേസെടുത്തു.

കഴിഞ്ഞ മാസമാദ്യം സമാനമായ സംഭവത്തിൽ സ്വീഡിഷ് പൗരനെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇൻഡിഗോ ബാങ്കോക്ക്-മുംബൈ വിമാനത്തിൽ യാത്ര ചെയ്‌തിരുന്ന ക്ലാസ് എറിക് ഹരാൾഡ് ജോനാസ്ം (63) മദ്യപിച്ചെത്തുകയും ക്യാബിൻ ക്രൂ അംഗങ്ങളോടും സഹയാത്രികരോടും അപമര്യാദയായി പെരുമാറുകയും ചെയ്‌തിരുന്നു. ഇൻഡിഗോ എയർലൈൻസിന്‍റെ പരാതിയെത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാന യാത്രക്കാർ ക്രൂവിനോട് മോശമായി പെരുമാറിയ ഒമ്പതാമത്തെ കേസാണ് കെംപെഗൗഡ സംഭവമെന്ന് അധികൃതർ അറിയിച്ചു.

Also Read: പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം; 75 രൂപ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ

അമൃത്‌സറില്‍ നടന്ന സംഭവം : ഇത്തരത്തിൽ എയർ ഹോസ്റ്റസിനെയും വിമാന ജീവനക്കാരെയും യാത്രക്കാർ അപമാനിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഈ മെയ് 15നാണ് അമൃത്‌സറിൽ മദ്യപിച്ച് വിമാനത്തിലെ എയർ ഹോസ്റ്റസിനെ ശല്യപ്പെടുത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജലന്ധറിലെ കോട്‌ലി ഗ്രാമവാസിയായ രജീന്ദർ സിങ്ങാണ് പൊലീസ് പിടിയിലായത്. ദുബായിൽ നിന്ന് അമൃത്‌സറിലെത്തിയ നമ്പർ 6E 1428 ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്.

മദ്യപിച്ച രജീന്ദർ ബഹളമുണ്ടാക്കുകയും വിമാനത്തിൽ വച്ച് വനിത എയർ ഹോസ്റ്റസിനെ ശല്യം ചെയ്യുകയുമായിരുന്നു. സെക്യൂരിറ്റി മാനേജരുടെ പരാതിയെ തുടർന്ന് രാജസൻസി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

ഇൻഡിഗോ എയർലൈൻസ് അസിസ്റ്റന്‍റ് സെക്യൂരിറ്റി മാനേജർ അജയ് കുമാറിന്‍റെ പരാതിയെ തുടർന്ന് പൊലീസ് നടപടിയെടുക്കുകയും ഇയാൾക്കെതിരെ ഐപിസി 354, 509 വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്‌തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Also Read: പിടിയിലാകുമ്പോൾ 16000 രൂപയും ട്രോളി ബാഗും: റെയില്‍വേ പൊലീസിന്‍റെ തന്ത്രപരമായ നീക്കം

Last Updated : May 26, 2023, 2:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.