ഷിംല: ഹിമാചൽ പ്രദേശിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞ് വീഴ്ച. കീലോംഗിൽ വ്യാഴാഴ്ച -2,6 ഡിഗ്രി താപനില രേഖപ്പെടുത്തി. ഖരപതർ-ഷിംല ഹൈവേയിൽ മഞ്ഞ് നീക്കം ചെയ്യാൻ ജില്ലാ അധികൃതർ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് മിതമായതുമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആലിപ്പഴം വീഴുമെന്നും അറിയിപ്പുണ്ട്.

സംസ്ഥാനത്തെ ഇന്നലത്തെ ഏറ്റവും ഉയർന്ന താപനില ഉനയിൽ 20.30 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.