ന്യൂഡല്‍ഹി: ഇന്ത്യുടെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഏറ്റവും അധിക സമയം സൂര്യഗ്രഹണം ദൃശ്യമാകുന്നത് ഗുജറാത്തിലെ ദ്വാരകയിലാണെന്നാണ് റിപ്പോര്‍ട്ട്. വടക്കുകിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമാണ്.
സൂര്യാസ്‌തമയത്തിന് ശേഷമാണ് സൂര്യഗ്രഹണം എന്നതിനാല്‍ ഇന്ത്യയില്‍ സൂര്യാസ്‌തമയത്തിന്‍റെ അവസാനം ദൃശ്യമല്ല. രാജ്യത്തിന്‍റെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഗ്രഹണ സമയത്ത് സൂര്യന്‍ ചന്ദ്രനെ മറയ്‌ക്കുന്നത് 40 മുതല്‍ 50 ശതമാനം വരെയാണ്. തീവ്രമായ ഗ്രഹണ സമയത്ത് ഡല്‍ഹിയിലും മുംബൈയിലും സൂര്യന്‍ ചന്ദ്രനെ മറയ്‌ക്കുന്നത് 24 മുതല്‍ 44 ശതമാനമായിരിക്കും.
സൂര്യാസ്‌തമയത്തിന് ശേഷം ആരംഭിക്കുന്ന ഗ്രഹണം ഡല്‍ഹിയില്‍ ഒരു മണിക്കൂറും 30 മിനിറ്റുമായിരിക്കും ദൃശ്യമാകുക. അതേസമയം, മുംബൈയില്‍ ദൃശ്യമാകുന്നത് ഒരു മണിക്കുറും 19 മിനിറ്റുമാണ്. ചെന്നൈയിലും കൊല്‍ക്കത്തയിലും 31 മിനിറ്റും 12 മിനിറ്റുമാണ് ദൃശ്യമാകുന്നത്.
ഗുജറാത്തിലെ ദ്വാരകയില്‍ ഒരു മണിക്കൂറും 44 അര മിനിറ്റുമാണ് ദൃശ്യമാകുന്നത്. ദീപാവലിയുടെ അടുത്ത ദിവസമാണ് ഒരു ദശാബ്‌ദത്തിനിടെയുള്ള ആദ്യ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യയ്‌ക്ക് പുറമേ യൂറോപ്പ്, മിഡില്‍ ഈസ്‌റ്റ്, ആഫ്രിക്കയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങള്‍, പശ്ചിമേഷ്യ, വടക്കന്‍ അത്‌ലാന്‍റിക്ക് സമുദ്രം എന്നിവടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും.
പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നത് 2027 ഓഗസ്‌റ്റ് രണ്ടിനാണ്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ചന്ദ്രന്‍റെ ഡിസ്‌ക് സൂര്യന്‍റെ ഡിസ്‌കിനെ ഭാഗികമായി മറയ്‌ക്കുമ്പോഴാണ് ഭാഗികമായി ഗ്രഹണം ദൃശ്യമാകുക.
അതിനാല്‍ തന്നെ കുറച്ച് നേരത്തേയ്‌ക്ക് പോലും നഗ്‌ന നേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ പാടില്ലെന്ന് വിദഗ്‌ധര്‍ പറയുന്നു. സൂര്യന്‍റെ ഫോട്ടോസ്‌ഫിയറില്‍ നിന്നുള്ള ഉയര്‍ന്ന കിരണങ്ങള്‍ നഗ്‌ന നേത്രങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കിയേക്കാം. ഒരുപക്ഷേ അന്ധതയ്‌ക്കു പോലും ഇത് കാരണമാകും.
കൃത്യമായ ഫിൽട്ടറുകൾ ഉപയോഗിച്ച് നോക്കുന്നതാണ് സൂര്യഗ്രഹണം വീക്ഷിക്കാനുള്ള ഉചിതമായ മാർഗം. അലുമിനിസ്‌ഡ് മൈലർ, ബ്ലാക്ക് പോളിമർ, ഷേഡ് നമ്പർ 14-ന്‍റെ വെൽഡിംഗ് ഗ്ലാസ് അല്ലെങ്കിൽ ദൂരദർശിനി ഉപയോഗിച്ച് ഒരു വെളുത്ത ബോർഡിൽ സൂര്യന്റെ ചിത്രം പ്രൊജക്ഷൻ ചെയ്‌തുകൊണ്ടും സൂര്യഗ്രഹണം കാണാന്‍ സാധിക്കും.