ETV Bharat / bharat

Parliament Special Session പാര്‍ലമെന്‍റില്‍ പ്രത്യേക സമ്മേളനം; സെപ്‌റ്റംബര്‍ 18 മുതല്‍ 22 വരെ

Pralhad joshi On X പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം (17-ാം ലോക്‌സഭയുടെ 13-ാം സമ്മേളനവും രാജ്യസഭയുടെ 261-ാമത് സമ്മേളനവും) അഞ്ച് സിറ്റിങ്ങുകളോടെ സെപ്‌റ്റംബര്‍ 18 മുതല്‍ 22 വരെ ചേരും

special session of parliament  special session  september eighteen to twenty two  pralhad joshi  gaurav gogoi  Narendra Modi  Non Confidence Motion  Aam Aadmi Party  പാര്‍ലമെന്‍റില്‍ പ്രത്യേക സമ്മേളനം  സെപ്‌തംബര്‍ 18 മുതല്‍ 22 വരെ  പ്രള്‍ഹാദ് ജോഷി  ഗൗരവ് ഗോഗോയി  അവിശ്വാസ പ്രമേയം  മണിപ്പൂര്‍  ആം ആദ്‌മി പാർട്ടി
Special Session of the Parliament
author img

By ETV Bharat Kerala Team

Published : Aug 31, 2023, 5:53 PM IST

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മളനം (Special Session of the Parliament) സെപ്‌തംബര്‍ 18 മുതല്‍ 22 വരെ ചേരുമെന്ന് കേന്ദ്രം അറിയിച്ചു. 'പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം (17-ാം ലോക്‌സഭയുടെ 13-ാം സമ്മേളനവും രാജ്യസഭയുടെ 261-ാമത് സമ്മേളനവും) അഞ്ച് സിറ്റിങ്ങുകളോടെ സെപ്‌തംബര്‍ 18 മുതല്‍ 22 വരെ ചേരും. അമൃത് കാലത്തിനിടെയില്‍ പാര്‍ലമെന്‍റില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി (Pralhad joshi) ഔദ്യോഗിക എക്‌സ്‌ പേജിലൂടെ അറിയിച്ചു.

  • Special Session of Parliament (13th Session of 17th Lok Sabha and 261st Session of Rajya Sabha) is being called from 18th to 22nd September having 5 sittings. Amid Amrit Kaal looking forward to have fruitful discussions and debate in Parliament.

    ಸಂಸತ್ತಿನ ವಿಶೇಷ ಅಧಿವೇಶನವನ್ನು… pic.twitter.com/k5J2PA1wv2

    — Pralhad Joshi (@JoshiPralhad) August 31, 2023 " class="align-text-top noRightClick twitterSection" data=" ">

സെപ്‌റ്റംബര്‍ ഒന്‍പതിനും പത്തിനും ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ജി20 ഉച്ചകോടിക്ക് (G20 Summit) ശേഷം നടക്കുന്ന സമ്മേളനത്തില്‍ ഔദ്യോഗിക അജണ്ടകള്‍ ഇല്ല. അടുത്തിടെ ചേര്‍ന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി (Gaurav gogoi) ലോക്‌സഭയിലെ മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസ പ്രമേയം (Non Confidence Motion) അവതരിപ്പിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) മറുപടിക്ക് പിന്നാലെ ലോക്‌സഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു.

വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം (Opposition Non Confidence Motion): 150 പേരില്‍ അധികം ജീവന്‍ പൊലിയാനിടയായ മണിപ്പൂര്‍ (Manipur) കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം സൃഷ്‌ടിച്ച ബഹളങ്ങള്‍ക്കിടെയിലും വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രം സുപ്രധാന ബില്ലുകള്‍ പാസാക്കി. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഇല്ലാതാക്കാനാണ് തങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ സമഗ്രമായ ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭാംഗങ്ങള്‍ ബഹളം സൃഷ്‌ടിച്ചിരുന്നു.

ഇതേത്തുടര്‍ന്ന്, ആം ആദ്‌മി പാർട്ടിയുടെ (Aam Aadmi Party) രാജ്യസഭാംഗങ്ങളായ സഞ്ജയ് സിങ് (sanjay singh ), രാഘവ് ഛദ്ദ (Raghav Chaddha) എന്നിവരെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതിന് വര്‍ഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെയും (Adhir Ranjan Chowdhury) സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌ത പാര്‍ലമെന്‍റിന്‍റെ പുതിയ കെട്ടിടത്തിലാണോ പാര്‍ലമെന്‍റിന്‍റെ പഴയ കെട്ടിടത്തിലോണോ സമ്മേളനം നടക്കുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കശ്‌മീരില്‍ തെരഞ്ഞെടുപ്പിന് തയ്യാര്‍ (Jammu and Kashmir Election): അതേസമയം, ജമ്മു കശ്‌മീരില്‍ (Jammu and Kashmir) തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സുപ്രീംകോടതിയില്‍ (Supreme Court) കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താം. തെരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 (Article 370) റദ്ദാക്കിയത് ചോദ്യം ചെയ്‌തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

2019 ഓഗസ്‌റ്റ് അഞ്ചിനാണ് കശ്‌മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം എടുത്തുകളഞ്ഞത്. ഇതോടൊപ്പം കശ്‌മീര്‍, ലഡാക്ക് എന്നിങ്ങനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്‌തിരുന്നു. ജമ്മു കശ്‌മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന വകുപ്പായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ 21ാം അനുച്ഛേദത്തിലാണ് കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഈ വകുപ്പുള്ളത്. കശ്‌മീരിന് നല്‍കിയിരുന്ന ഈ അവകാശം ആവശ്യാനുസരണം മാറ്റം വരുത്താവുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.