ETV Bharat / bharat

പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ച പുത്തരിയല്ല: 30 വര്‍ഷം മുമ്പ് ലോക്സഭയ്ക്കകത്ത് പ്രതിഷേധമുയര്‍ത്തിയത് ഉത്തരാഖണ്ഡ് സംസ്ഥാന പ്രക്ഷോഭകര്‍ - പാര്‍ലമെന്‍റിനകത്തെ പ്രതിഷേധ സമരം മുമ്പും

Meet the youths entered in parliament and shouted slogans near speaker's dais : ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിനായി സ്പീക്കറുടെ ചേംബറിനടുത്ത വരെയെത്തി മുദ്രാവാക്യം മുഴക്കിയ മോഹന്‍ പതക്കിനെ അറിയാം.

Parliament no stranger to security breaches as similar incident took place in 1994  student politics entered the visitors gallery  raising slogans Uttarakhand state protest  protesters took smoke canisters into Parliament  security breach in parliament  december13  manmohan tiwari  mohan pathak  പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ച  സമാനമായ സംഭവം 30 വര്‍ഷം മുന്‍പ്
Parliament no stranger to security breaches as similar incident took place in 1994
author img

By ETV Bharat Kerala Team

Published : Dec 16, 2023, 2:34 PM IST

Updated : Dec 16, 2023, 3:34 PM IST

ഡെഹ്റാഡൂണ്‍: ഇക്കഴിഞ്ഞ ഡിസംബര്‍ 13 ന് പാര്‍ലമെന്‍റിനകത്തുണ്ടായ സുരക്ഷാ വീഴ്ച വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അധികമാളുകള്‍ക്കറിയാത്ത സമാന സംഭവം 30 വര്‍ഷം മുന്‍പ് പാര്‍ലമെന്‍റ് മന്ദിരത്തിനകത്ത് നടന്നിരുന്നു. അന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരാണ് പാര്‍ലമെന്‍റിനകത്ത് പ്രതിഷേധിച്ചത്. അതാകട്ടെ ഉത്തരാഖണ്ഡ് സംസ്ഥാനം അനുവദിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടും. അന്ന് അത്തരമൊരു പ്രതിഷേധത്തിന് മുതിര്‍ന്ന ഉത്തരാ ഖണ്ഡ് സ്വദേശി മോഹന്‍ പതക്ക് ഇടിവി ഭാരതുമായി സംസാരിച്ചു(Meet the youths entered in parliament and shouted slogans near speaker's dais). ഡിസംബര്‍ 13ന് ലോക്‌സഭ സമ്മേളിക്കുന്നതിനിടെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് സഭാ തളത്തിലേക്ക് ചാടിയിറങ്ങി കളര്‍ സ്പ്രേ പ്രയോഗം നടത്തിയവരുടെ നടപടിയെ ഇദ്ദേഹം അപലപിച്ചു.

1994 ആഗസ്റ്റ് 24 നാണ് സമാനമായ സംഭവം പാര്‍ലമെന്‍റില്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട രണ്ട് പേരാണ് സന്ദര്‍ശക ഗ്യാലറിയില്‍ കടന്നുകയറുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തത്. മോഹന്‍ പതക്, മന്‍മോഹന്‍ തിവാരി എന്നീ വിദ്യാര്‍ത്ഥികളായിരുന്നു അത്. മന്‍മോഹന്‍ തിവാരി മുദ്രാവാക്യം മുഴക്കുകയും മോഹന്‍ പതക് ചേമ്പറിലേക്ക് ചാടിക്കയറുകയുമായിരുന്നു. മന്‍മോഹന്‍ തിവാരി സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ലഘുലേഖകള്‍ വലിച്ചെറിയുകയും ചെയ്തു. ഉത്തരാഖണ്ഡ് എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധങ്ങള്‍. രണ്ട് പേരെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും തിഹാര്‍ ജയിലിലേക്ക് അയക്കുകയും ചെയ്തു.

ഉത്തരാഖണ്ഡ് സംസ്ഥാന പ്രക്ഷോഭത്തിന്‍റെ ഭാഗമായി അന്ന് പാര്‍ലമെന്‍റിനകത്ത് നടന്ന സംഭവങ്ങളെപ്പറ്റി മോഹന്‍ പതക് ഇടിവി ഭാരതിനോട് മനസ്സു തുറന്നു. "ഞാന്‍ അക്കാലത്ത് വിദ്യാര്‍ത്ഥി യൂണിയനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് 1994 ആഗസ്റ്റ് 24ന് പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കയറിയത്. സ്പീക്കര്‍ ശിവരാജ് പാട്ടീലിന്‍റെ ഇരിപ്പിടത്തിനരികിലുമെത്തി മുദ്രാവാക്യം മുഴക്കി. 'ഇന്ന് തരണം ഇപ്പോള്‍ തരണം, ഉത്തരാഖണ്ഡ് സംസ്ഥാനം തരണം' എന്നായിരുന്നു മുദ്രാവാക്യം". തികച്ചും അഹിംസാത്മകമായാണ് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കയ്യില്‍ യാതൊരു തരത്തിലുള്ള ആയുധങ്ങളും ഉണ്ടായിരുന്നില്ല. കളര്‍ സ്പ്രേ പോലെ ഉള്ളവയുമായി പാര്‍ലമെന്‍റില്‍ കടക്കുന്നത് അങ്ങേയറ്റം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്നത്തെ സമരത്തില്‍ പാര്‍ലമെന്‍റില്‍ കടന്ന മറ്റൊരു പ്രക്ഷോഭകന്‍ പ്രദീപ് കുക്ക്രേതിയും ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു. താനും ലഘുലേഖകള്‍ വലിച്ചെറിയുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ലമെന്‍റില്‍ എത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഇത്തരമൊരു സമര രീതി കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കയറിയവര്‍ ഷൂവിന്‍റെ സോളിനുള്ളിലാണ് കളര്‍ സ്പ്രേയും മറ്റും സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Also Read: പാർലമെന്‍റ് സുരക്ഷ വീഴ്‌ച; പ്രതി മനോരഞ്ജന്‍റെ വീട്ടിലെത്തി അന്വേഷണ സംഘം, മുറി സീല്‍ ചെയ്‌തു

Last Updated : Dec 16, 2023, 3:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.