ETV Bharat / bharat

സുരക്ഷയില്‍ ബഹളം, പാർലമെന്‍റില്‍ 15 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ, ആറ് പേർ കേരള എംപിമാർ - ലോക്‌സഭ എംപിമാർക്ക് സസ്‌പെൻഷൻ

കേരളത്തില്‍ നിന്ന് ആറ് എംപിമാർക്ക് ലോക്‌സഭയില്‍ സസ്‌പെൻഷൻ. കൂട്ട നടപടി ശീതകാല സമ്മേളനത്തില്‍ പാർലമെന്‍റിന്‍റെ സുരക്ഷ ലംഘനത്തെ ചൊല്ലിയുള്ള ബഹളത്തെ തുടർന്ന്.

parliament-opposition-mp-suspension-unruly-conduct

author img

By ETV Bharat Kerala Team

Published : Dec 14, 2023, 3:35 PM IST

Updated : Dec 14, 2023, 3:43 PM IST

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ആറ് കേരള എംപിമാർ അടക്കം പാർലമെന്‍റില്‍ ഇരു സഭകളിലുമായി 15 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. പാർലമെന്റ് സുരക്ഷ ലംഘനത്തെ ചൊല്ലിയുള്ള ബഹളത്തെ തുടർന്നാണ് പ്രതിപക്ഷ അംഗങ്ങൾക്കെതിരായ കൂട്ട നടപടി.

ടിഎൻ പ്രതാപൻ, ബെന്നിബഹനാൻ, വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, കനിമൊഴി, ജ്യോതിമണി, എസ് വെങ്കിടേശൻ, മാണിക്യം ടാഗോർ, മുഹമ്മദ് ജാവേദ്, പിആർ നടരാജൻ, കെ സുബ്രഹ്മണ്യം, എസ് ആർ പാർത്ഥിബൻ എന്നിവരെയാണ് ഈ ശീതകാല സമ്മേളന കാലയളവിലേക്ക് ലോക്‌സഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. മോശം പെരുമാറ്റത്തിനാണ് സസ്‌പെൻഷൻ എന്നാണ് ലോക്‌സഭ സ്‌പീക്കർ വിശദീകരിച്ചത്. ഇതേ തുടർന്ന് ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് പാർലമെന്‍റ് പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ, തൃണമൂൽ എംപി ഡെറക് ഒബ്രിയാനെ തെറ്റായ പെരുമാറ്റത്തിന് രാജ്യസഭ ചെയർമാൻ ജഗ്‌ദീപ് ധൻഖർ സസ്പെൻഡ് ചെയ്തിരുന്നു. പാർലമെന്‍റിന്‍റെ സുരക്ഷ പ്രശ്‌നം പ്രതിപക്ഷ പാർട്ടികളുടെ എംപിമാർ വിഷയം ഉന്നയിച്ചതോടെ വലിയ ബഹളത്തിനാണ് ഇരു സഭകളും സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിലുണ്ടായ സുരക്ഷ വീഴ്ചയില്‍ പ്രതികരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി ('misconduct' for rest period of Winter Session). നേരത്തെ രാജ്യസഭ സമ്മേളിച്ചപ്പോള്‍ ഡെറക് ഒബ്രിയാന്‍ സഭയില്‍ ഹാജരാകുകയും പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ എംപിമാരോടൊപ്പം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സഭ ബഹളത്തിലേക്ക് നീങ്ങി. പിന്നീട് ഒബ്രിയാന്‍ നടുത്തളത്തിലിറങ്ങിയതാണ് രാജ്യസഭ ചെയര്‍മാനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ പേര് വിളിച്ച് സഭയ്ക്ക് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

രാജ്യസഭയില്‍ ഡെറക് ഒബ്രിയാനെ സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ ലോക്‌സഭയിലും ബഹളം രൂക്ഷമായി. ആദ്യം അഞ്ച് എംപിമാരെയും പിന്നീട് ഒൻപത് എംപിമാരെയുമാണ് ലോക്‌സഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തത്.

ലോക്‌സഭയില്‍ രണ്ട് പേർ ആക്രമണം നടത്തിയതില്‍ ചര്‍ച്ച ആവശ്യപ്പെട്ടായിരുന്നു ഒബ്രിയന്‍ നടുത്തളത്തിലിറങ്ങിയത്. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22ാം വാര്‍ഷികമായ ഇന്നലെയാണ് ആറുപേരടങ്ങുന്ന സംഘം പാര്‍ലമെന്‍റ് വളപ്പില്‍ അതിക്രമിച്ച് കടക്കുകയും രണ്ട്പേര്‍ ലോക്‌സഭയ്ക്കുള്ളില്‍ ആക്രമണം നടത്തുകയും ചെയ്തത്. ഇവരില്‍ നാലുപേരെ സംഭവ സ്ഥലത്ത് വച്ചും ഒരാളെ പിന്നീടും പൊലീസ് പിടികൂടിയിരുന്നു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഡെറക് ഒബ്രിയാന്‍ ഓഗസ്റ്റിലും സസ്പെന്‍ഷന്‍ നേരിട്ടിരുന്നു.

Last Updated : Dec 14, 2023, 3:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.