ETV Bharat / bharat

Parineeti Chopra First Ramp Walk After Marriage വിവാഹശേഷമുള്ള ആദ്യ റാംപ് വോക്കുമായി പരിണീതി ചോപ്ര, ട്രെന്‍ഡിങ്ങായി പുത്തന്‍ ചിത്രങ്ങള്‍

Parineeti Chopra At Lakme fashion week : വിവാഹത്തിന് ശേഷം ലക്‌മീ ഫാഷന്‍ വീക്കിലാണ് ബോളിവുഡ് താരസുന്ദരി പ്രത്യക്ഷപ്പെട്ടത്.

pareneeti chopra at lakme fashion week  parineeti chopra ramp walk  parineeti chopra latest news  parineeti chopra debut walk after marriage  lakme fashion week 2023  Parineeti Chopra first runway after marriage  പരിനീതി ചോപ്ര  പരിനീതി ചോപ്ര ആദ്യ റൺവേയില്‍ പ്രത്യക്ഷപ്പെട്ടു  വിവാഹശേഷം പരിനീതി ചോപ്ര  Parineeti Chopra after marriage  Parineeti Chopra appeared on the first runway  first runway after marriage
Parineeti Chopra's First Runway After Marriage
author img

By ETV Bharat Kerala Team

Published : Oct 14, 2023, 10:20 PM IST

ഹൈദരാബാദ്: ബോളിവുഡ് താരം പരിണീതി ചോപ്രയും ആം ആദ്‌മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരവിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിന് പിന്നാലെ ഇപ്പോള്‍ 2023 ലെ ലാക്‌മെ ഫാഷൻ വീക്കിൽ എത്തിയ നടിയുടെ ചിത്രങ്ങളാണ് ട്രെന്‍ഡിങ്ങായത് (Parineeti Chopra first runway after marriage).

സാരിയണിഞ്ഞ്‌ നെറ്റിയില്‍ സിന്ദുരം ചാര്‍ത്തി എത്തിയ പരിണീതി ചോപ്ര ഫാഷന്‍ വീക്കില്‍ ആരാധകശ്രദ്ധ പിടിച്ചുപറ്റി (Parineeti chopra at lakme fashion week). പരമ്പരാഗത സിന്ദൂരവും പിങ്ക് നിറത്തിലുള്ള ചൂരകളും കൊണ്ട്‌ രൂപം പൂർണമാക്കി പരിണീതി ചോപ്ര റൺവേയിലൂടെ നടക്കുമ്പോൾ പ്രകാശഭരിതമായ പുഞ്ചിരി പ്രകടമാക്കി. അതിഗംഭീരമായ ഫാഷൻ റാംപിൽ താരം തന്‍റെ പേസ്റ്റൽ സാരിയിൽ അതിശയിപ്പിക്കുന്ന മനോഹാരിത ചൊരിഞ്ഞു.

കഴിഞ്ഞ മാസം രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്ന വിവാഹ ചടങ്ങിന് ശേഷമുള്ള പരിണീതിയുടെ ആദ്യ റാംപ് വോക്കാണിത്. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ഡൽഹിയിൽ നടന്ന അർദാസ് ചടങ്ങോടെ ആരംഭിച്ചിരുന്നു. തുടർന്ന് അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമുള്ള സൂഫി രാത്രി. ഉദയ്‌പൂരിൽ മെഹന്ദി ചടങ്ങ്, ഹൽദി, ബോളിവുഡ് ശൈലിയിലുള്ള സംഗീതം എന്നിവയോടെയുള്ള ആഘോഷങ്ങൾ തുടർന്നു. മ്യൂസിക്കൽ ചെയറുകൾ, ലെമൺ ആൻഡ് സ്‌പൂൺ റേസ്, പിന്നെ ക്രിക്കറ്റ് കളി എന്നിങ്ങനെയുള്ള രസകരമായ പരിപാടികൾ ഉൾക്കൊണ്ടാണ്‌ ഗംഭീരമായ വിവാഹം അവസാനിച്ചത്.

ALSO READ: ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത് പരിണീതി ചോപ്ര ; രാഘവിന്‍റെ വീട്ടിൽ ഗംഭീര സ്വീകരണം

മിസ്റ്റർ ആൻഡ് മിസിസ് ചോപ്ര ഛദ്ദയായി യാത്ര തുടങ്ങുന്നതിന്‍റെ ആവേശം പ്രകടിപ്പിച്ച് പരിണീതിയും രാഘവും സോഷ്യൽ മീഡിയയിൽ തങ്ങളുടെ സന്തോഷം പങ്കുവച്ചിരുന്നു. പ്രാതൽ മേശയിലെ ആദ്യ സംഭാഷണത്തിൽ നിന്ന് ഹൃദയം കൈമാറി. ഈ ദിവസത്തിനായി ഒരുപാട് നാളായി കാത്തിരിക്കുന്നു ഒടുവിൽ മിസ്റ്റർ ആൻഡ് മിസിസ് ആകാൻ ഭാഗ്യമുണ്ടായി! പരസ്‌പരം ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ഒപ്പമുള്ള യാത്ര ഇപ്പോൾ ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു സോഷ്യല്‍ മീഡിയയിലെത്തിയത്‌.

കോഡ് നെയിം തിരംഗ, ദി ഗേൾ ഓൺ ദി ട്രെയിൻ, സൈന നെഹ്‌വാൾ ബയോപിക് തുടങ്ങിയ സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട പരിണീതി ചോപ്രയ്ക്ക് സന്ദീപ് ഔർ പിങ്കി ഫരാർ, ഹസീ തോ ഫാസി, കേസരി, ശുദ്ധ് ദേശി റൊമാൻസ് തുടങ്ങിയ ഹിറ്റുകൾ ഉൾപ്പെടുന്ന ശ്രദ്ധേയമായ ഒരു ഫിലിമോഗ്രഫിയുണ്ട്. സൂരജ് ബർജാത്യയുടെ ഉഞ്ചൈ യിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പരിണീതിയുടെ വരാനിരിക്കുന്ന പ്രോജക്‌ടുകളിൽ അമർ സിങ് ചാംകിലയുടെ ജീവചരിത്രവും ക്യാപ്‌സ്യൂൾ ഗിൽ എന്ന ചിത്രവും ഉൾപ്പെടുന്നു. ഒക്ടോബർ ആറിന് തിയേറ്ററുകളിലെത്തിയ മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂവിൽ അക്ഷയ് കുമാറിനൊപ്പവും പ്രധാന വേഷത്തിലെത്തി.

ALSO READ: രാജ്യത്തെ ആദ്യ കല്‍ക്കരി ഖനി രക്ഷാപ്രവര്‍ത്തന ചിത്രം ; മിഷൻ റാണിഗഞ്ച് ട്രെയിലർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.