ETV Bharat / bharat

പേരക്കുട്ടിയെ വേണം, സാധിച്ചില്ലെങ്കിൽ 5 കോടി നഷ്‌ടപരിഹാരം; അസാധാരണമായ കേസുമായി വൃദ്ധ ദമ്പതികള്‍ കോടതിയിൽ

കല്യാണം കഴിഞ്ഞ് ആറ് വർഷങ്ങള്‍ കഴിഞ്ഞിട്ടും മകനും മരുമകളും കുട്ടികള്‍ക്കായി യാതൊരു പ്ലാനിങും നടത്തുന്നില്ലന്നും ദമ്പതികള്‍ ആരോപിക്കുന്നു

Parents move court against son  Give us grandchild or five crore  അസാധാരണമായ കേസ്  പേരക്കുട്ടിയെ നൽകണമെന്ന അവശ്യവുമായി വൃദ്ധ ദമ്പതികള്‍  പേരക്കുട്ടി സാധിച്ചില്ലെങ്കിൽ അഞ്ച് കോടി നഷ്‌ടപരിഹാരം  national news latest
അസാധാരണമായ കേസുമായി വൃദ്ധ ദമ്പതികള്‍ കോടതിയിൽ
author img

By

Published : May 11, 2022, 10:34 PM IST

ഹരിദ്വാർ: കല്യാണം കഴിഞ്ഞ് വർഷങ്ങള്‍ കഴിഞ്ഞിട്ടും മകനും മരുമകളും കുട്ടിയ്ക്കായി പ്ലാൻ ചെയ്യുന്നില്ലന്ന് ചൂണ്ടിക്കാട്ടി ഹരിദ്വാർ ജില്ല കോടതിയിൽ കേസ്. ഹരിദ്വാർ സ്വദേശികളായ ദമ്പതികളാണ് മകനും മരുമകള്‍ക്കുമെതിരെ അസാധാരണമായ കേസ് നൽകിയിരിക്കുന്നത്. ആവശ്യം നിറവേറ്റിയില്ലങ്കിൽ 5 കോടി രൂപ നഷ്‌ട പരിഹാരം നൽകണമെന്നാണ് ദമ്പതികളുടെ ആവശ്യം.

തങ്ങളുടെ സമ്പാദ്യം മുഴുവൻ മകനായി ആണ് ചിലവഴിച്ചത്. മകനെ അമേരിക്കയിൽ പഠിപ്പിച്ചു. വീടിനായി ലോണ്‍ എടുത്തു. എന്നാൽ പ്രായത്തിന്‍റെ ഈ ഘട്ടത്തിൽ തനിച്ചായെന്നും സഞ്ജീവ് രഞ്ജൻ-സാധന ദമ്പതികള്‍ ഹർജിയിൽ പറയുന്നു.

അതുകൊണ്ട് തങ്ങള്‍ക്ക് എത്രയും പെട്ടന്ന് ഒരു പേരക്കുട്ടിയെ നൽക്കണമെന്നാണ് ദമ്പതികളുടെ ആവശ്യം. അല്ലാത്ത പക്ഷം മകനായി ചെലവാക്കിയ അഞ്ച് കോടി രൂപ നഷ്‌ട പരിഹാരമായി നൽകണമെന്നും ഹർജിയിൽ ദമ്പതികള്‍ വ്യക്തമാക്കുന്നു. കല്യാണം കഴിഞ്ഞ് ആറ് വർഷങ്ങള്‍ കഴിഞ്ഞിട്ടും മകനും മരുമകളും കുട്ടികള്‍ക്കായി യാതൊരു പ്ലാനിങും നടത്തുന്നില്ലന്നും ദമ്പതികള്‍ ആരോപിക്കുന്നു.

ഭെല്ലിൽ നിന്ന് വിരമിച്ച സഞ്ജീവ് രഞ്ജൻ പ്രസാദ് ഭാര്യ സാധനയ്‌ക്കൊപ്പം ഹൗസിംഗ് സൊസൈറ്റിയിലാണ് ഇപ്പോൾ താമസം. മകൻ ശ്രേയ് സാഗർ പൈലറ്റും, മരുമകള്‍ നോയിഡയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയുമാണ്. അതേസമയം ഇന്നത്തെ സമൂഹത്തിന്‍റെ അവസ്ഥയാണ് ദമ്പതികള്‍ ഹർജിയിലൂടെ ചൂണ്ടിക്കാണിച്ചതെന്ന് അഭിഭാഷകൻ എകെ ശ്രീവാസ്‌തവ കോടതിയിൽ പറഞ്ഞു.

സമ്പാദ്യത്തിന്‍റെ നല്ലഭാഗവും മക്കള്‍ക്കായാണ് മാതാപിതാക്കള്‍ ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ മതാപിതാക്കളുടെ സാമ്പത്തിക പ്രതിസന്ധികള്‍ മക്കളുടെ കൂടെ ഉത്തരവാദിത്തമാണ്. ഇത് ചൂണ്ടിക്കാട്ടാൻ കൂടിയാണ് ദമ്പതികള്‍ കേസ് നൽകിയതെന്നും അഭിഭാഷകൻ എകെ ശ്രീവാസ്‌തവ കോടതിയിൽ വ്യക്തമാക്കി.

കേസ് മേയ് 17 ന് കോടതി വീണ്ടും പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.