ETV Bharat / bharat

വിഭജന കാലത്ത് അമ്മയുടെ കൈ വിട്ട സഹോദരനായുള്ള പാക്  സ്വദേശിനിയുടെ കാത്തിരിപ്പ് അവസാനിച്ചത് 60 വര്‍ഷങ്ങള്‍ക്ക് ശേഷം - pak woman search for brother

ഒരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയ സഹോദരനെ 67-ാം വയസില്‍ സക്കീന ബീബി കണ്ടെത്തി

പാക് സ്വദേശി സഹോദരനെ കണ്ടെത്തി  വിഭജന കാലത്ത് വേര്‍പിരിഞ്ഞ സഹോദരനെ കണ്ടെത്തി  പാകിസ്ഥാന്‍ സ്വദേശി ലുധിയാന സഹോദരന്‍  pakistani woman finds long lost brother in ludhianaട  pak woman search for brother  pak woman to meet long lost brother
വിഭജന കാലത്ത് അമ്മയുടെ കൈവിട്ട അഞ്ചുവയസുകാരനായുള്ള കാത്തിരിപ്പ്; 60 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരനെ കണ്ടെത്തി പാക് സ്വദേശി
author img

By

Published : Jul 28, 2022, 2:46 PM IST

ലുധിയാന: വിഭജന കാലത്ത് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ സഹോദരനായി പാകിസ്ഥാന്‍ സ്വദേശി സക്കീന ബീബി കാത്തിരുന്നത് നീണ്ട 60 വര്‍ഷങ്ങള്‍. ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയ സഹോദരനെ ഒടുവില്‍ 67-ാം വയസില്‍ സക്കീന ബീബി പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് കണ്ടെത്തി. സഹോദരങ്ങളായ ലുധിയാന ജസ്സോവാല്‍ സ്വദേശി ഗുർമേല്‍ സിങ് ഗ്രേവാലും പാക് സ്വദേശി സക്കീന ബീബിയും ജീവിതത്തിലാദ്യമായി പരസ്‌പരം കാണും.

പാകിസ്ഥാന്‍ യൂട്യൂബറായ നാസിർ ദില്ലോണ്‍ ആണ് സഹോദരങ്ങളുടെ കൂടിക്കാഴ്‌ചയ്ക്ക് കാരണമാകുന്നത്. ഇന്ത്യ-പാക് വിഭജന കാലത്ത് വേര്‍പിരിഞ്ഞ കിഴക്കന്‍ പഞ്ചാബിലെയും പടിഞ്ഞാറന്‍ പഞ്ചാബിലേയും ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായുള്ള പ്രൊജക്റ്റിന്‍റെ ഭാഗമായിരുന്ന നാസിര്‍ ദില്ലോണ്‍ സഹോദരനെ കുറിച്ചുള്ള സക്കീന ബീബിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇത് കാണാനിടയായ ജസ്സോവാല്‍ ഗ്രാമത്തിലെ സര്‍പഞ്ച് (പഞ്ചായത്ത് പ്രസിഡന്‍റ്) ജഗ്‌തര്‍ സിങ് ആണ് ഗുർമേല്‍ ലുധിയാനയിലുണ്ടെന്ന വിവരം അറിയിച്ചത്.

സഹോദരനെ തേടിയുള്ള സക്കീനയുടെ യാത്ര: ലുധിയാനയിലെ നൂർപുര്‍ ഗ്രാമത്തിലാണ് ഗുര്‍മേല്‍ ജനിച്ചത്. വിഭജന കാലത്ത് ഗുര്‍മേലും അമ്മയും ഒഴികെ ബാക്കി കുടുംബാംഗങ്ങളെല്ലാം പാകിസ്ഥാനിലേക്ക് പോയി. തുടര്‍ന്ന് ഗുര്‍മേലിന്‍റെ അച്ഛന്‍ അധികൃതരോട് മകനെയും ഭാര്യയേയും പാകിസ്ഥാനിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ അഞ്ചുവയസുകാരനായ ഗുര്‍മേലിന് അതിര്‍ത്തി കടക്കാനായില്ല. തിരക്കിനിടയില്‍ അമ്മയുടെ കൈ വിട്ട ഗുര്‍മേലിനെ പിന്നീട് ലുധിയാനയിലുള്ള ഒരു സിഖ് കുടുംബം എടുത്തു വളര്‍ത്തുകയായിരുന്നു. 1955ല്‍ പാകിസ്ഥാനിലെ ഷെയ്‌ഖ്‌പുരയിലെ ഗുര്‍ദാസിലാണ് സക്കീന ജനിക്കുന്നത്.

രണ്ട് വയസുള്ളപ്പോള്‍ അമ്മയും മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനും മരണപ്പെട്ടു. ഗുര്‍മേല്‍ 1961ല്‍ അയച്ച കത്ത് മരിക്കുന്നതിന് മുന്‍പ് സക്കീനയ്ക്ക് അച്ഛന്‍ കൈമാറി. അന്നാണ് തനിക്കൊരു സഹോദരനുണ്ടെന്ന് സക്കീന അറിയുന്നത്.

മാതാപിതാക്കള്‍ സഹോദരനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കത്തിലുള്ള വിലാസം വഴി സക്കീനയും സഹോദരനെ കണ്ടെത്താന്‍ ഒരുപാട് ശ്രമിച്ചെങ്കിലും സാധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതുവരെ നേരിട്ട് കാണാത്ത സഹോദരനെ കുറിച്ചുള്ള സക്കീനയുടെ വീഡിയോ നാസിർ ദില്ലോണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സഹോദരങ്ങളുടെ അപൂര്‍വ സംഗമത്തിന് വഴിയൊരുങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.