അമൃത്‌സര്‍: ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയ പാകിസ്ഥാന്‍ പൗരനെ കസ്റ്റഡിയില്‍ എടുത്ത് സേന. അട്ടാരി ഗേറ്റിലാണ് ഇയാള്‍ പൊലീസിന്‍റെ പിടിയില്‍ ആയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. പാകിസ്ഥാനിലെ നങ്കല്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇയാളെന്നാണ് പൊലീസിനോട് പറഞ്ഞത്.
മയക്കുമരുന്ന് കഴിച്ചതിന്‍റെ ലഹരിയിലാണ് അതിര്‍ത്തി കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നിലവില്‍ അസാധാരണമായി ഒന്നു കാണുന്നില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Also Read: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പാക് ബാലനെ സേന തിരിച്ചയച്ചു