ചണ്ഡീഗഢ്: പഞ്ചാബ് ദേരാ ബാബാ നാനകില്‍ പാകിസ്ഥാനി ഡ്രോണിനെ തുരത്തിയോടിച്ച് ബിഎസ്എഫ് സൈനികര്‍. അതിർത്തി മേഖലയിൽ പാകിസ്ഥാന്‍റെ ഡ്രോണുകൾ കണ്ടെത്തുകയും ബിഎസ്എഫ് സൈനികർ വെടിവയ്ക്കുകയുമായിരുന്നു. പിന്നാലെ ഡ്രോണുകൾ പാകിസ്ഥാനിലേക്ക് തിരിച്ചുപറന്നതായും അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 4.40ഓടെയാണ് ഇന്ത്യൻ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടത്. ബിഎസ്എഫ് പ്രദേശത്ത് പരിശോധന ആരംഭിച്ചു. നേരത്തെ പഞ്ചാബിലെ ഹുസൈനിവാലയില്‍ ഇന്ത്യൻ അതിര്‍ത്തിയിലെ രണ്ട് ഗ്രാമങ്ങളിൽ പാകിസ്ഥാൻ ഡ്രോൺ പറക്കുന്നതായി സംശയിക്കുന്നതായി സുരക്ഷ അധികൃതർ അറിയിച്ചു.
ആയുധങ്ങള്‍ പാകിസ്ഥാൻ ഡ്രോണുകളിലെത്തിച്ച സംഭവങ്ങള്‍ പരിശോധിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയം അതില്‍ കേന്ദ്ര ഏജൻസികളിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.
ALSO READ: ബന്ദിപോരയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; വീഡിയോ വൈറല്‍