ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. ഞായറാഴ്‌ച രാത്രി 9:40 ഓടെയാണ് പൻസാർ, കരോൾ കൃഷ്‌ണ, ഗുർനം അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് വെടിവെപ്പ് ആരംഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുലർച്ചെ 3.10 വരെ വെടിവെപ്പ് തുടർന്നതായും ഉദ്യോഗസ്ഥർ കൂട്ടിചേർത്തു. വെടിവെപ്പിനെ തുടർന്ന് അതിർത്തികളിൽ താമസിക്കുന്നവരെ ഭൂഗർഭ ബങ്കറുകളിലേക്ക് മാറ്റിയതായും സേന ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ഭാഗത്ത് അളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
കത്വയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
ഇന്ത്യയുടെ ഭാഗത്ത് ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.