ETV Bharat / bharat

പ്രശസ്‌ത സംഗീതജ്ഞ പ്രഭ അത്രേ ഹാസ് അന്തരിച്ചു

Prabha Atre Passed Away : നഷ്‌ടമായത് കിരാന ഘരാനയുടെ ശക്തയായ വക്താവിനെ. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തെ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തിയ മഹാപ്രതിഭ.

author img

By ETV Bharat Kerala Team

Published : Jan 13, 2024, 3:02 PM IST

Prabha Atre Passed Away  Her Last Breathed At The Age of 92  പ്രഭ അത്രേഅന്തരിച്ചു  കിരാന ഘരാന സംഗീതം
Prabha Atre Passed Away

പൂനെ : പ്രശസ്‌ത സംഗീതജ്ഞ പ്രഭ അത്രേ ഹാസ് (92) അന്തരിച്ചു. പൂനെയിലെ വസതിയിലായിരുന്നു അന്ത്യം(Prabha Atre Passed Away In Pune). രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ മറ്റ് വിവിധ പുരസ്‌കാരങ്ങളും പ്രഭയെ തേടിയെത്തിയിട്ടുണ്ട് (Padma Awards).

ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്ന് ദിനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരണത്തിന് കീഴടങ്ങി. പ്രഭ അത്രേയുടെ ബന്ധുക്കള്‍ അമേരിക്കയിലാണ്. ഇവര്‍ നാട്ടിലെത്തിയ ശേഷമാകും സംസ്‌കാര ചടങ്ങുകള്‍. കിരാന ഘരാന സംഗീതത്തിന്‍റെ വക്താവായിരുന്നു പ്രഭ(Prabha Atre Was 'Kirana Gharana' Singer). പാശ്ചാത്യ ലോകത്ത് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് ഇവര്‍ വഹിച്ചിട്ടുള്ളത്.

1932 സെപ്റ്റംബര്‍ 13ന് പൂനെയില്‍ അബാ സാഹേബിന്‍റെയും ഇന്ദിരാബായി അത്രയുടെയും മകളായി ജനിച്ച പ്രഭ ശാസ്ത്രീയ സംഗീതജ്ഞ, ഗവേഷക, എഴുത്തുകാരി തുടങ്ങിയ നിലകളിലും ശ്രദ്ധേയ ആയിരുന്നു. ശാസ്‌ത്രത്തിലും നിയമത്തിലും ബിരുദം നേടിയ പ്രഭ സംഗീതത്തില്‍ ഡോക്‌ടറേറ്റും കരസ്ഥമാക്കി.

സഹോദരി ഉഷയോടൊപ്പം പ്രഭയും ചെറുപ്പം മുതല്‍ തന്നെ സംഗീതത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇതൊരു ഉപജീവനമാര്‍ഗമായി സ്വീകരിക്കണമെന്ന് ആ സഹോദരിമാര്‍ കരുതിയിരുന്നേയില്ല. എട്ടാം വയസില്‍ അമ്മ ഇന്ദിരാബായി അസുഖ ബാധിതയായതാണ് പ്രഭയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സംഗീതത്തിലൂടെ അമ്മയ്ക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്ന ഒരു കുടുംബ സുഹൃത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രഭ സംഗീത പഠനം ആരംഭിച്ചത്. അമ്മയുടെ ചികിത്സയ്ക്കായി ആ പാഠങ്ങള്‍ ഉപയോഗിക്കുകയും രോഗ മുക്തി നേടുകയും ചെയ്തു.

അന്ന് കിരാന ഘരാനയില്‍ അഗ്രഗണ്യരായിരുന്ന സുരേഷ് ബാബു മാനേയുടെയും ഹിരാബായ് ബഡോദേക്കറിന്‍റെയും ശിക്ഷണത്തിലാണ് പ്രഭ സംഗീതം അഭ്യസിച്ചത്. ഹിന്ദുസ്ഥാനി സംഗീത സമ്പ്രദായമായ ഖ്യാല്‍ അമിര്‍ഖാനില്‍ നിന്നും ബഡേ ഘുലാം അലിഖാനില്‍ നിന്ന് തുമരിയും അഭ്യസിച്ചു. കഥക് നൃത്തത്തിലും പ്രാവീണ്യം നേടിയിരുന്നു.

പൂനെയിലെ ഫെര്‍ഗൂസണ്‍ കോളജില്‍ നിന്നാണ് ശാസ്ത്രത്തില്‍ ബിരുദം സ്വന്തമാക്കിയത്. പൂനെ സര്‍വകലാശാല നിയമവിദ്യാലയത്തില്‍ നിന്ന് എല്‍എല്‍എമ്മും നേടി. ഗന്ധര്‍വ മഹാവിദ്യാലയ മണ്ഡല്‍, ലണ്ടനിലെ ട്രിനിറ്റി ലബാന്‍ കണ്‍സര്‍വേറ്റര്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് എന്നിവിടങ്ങളിലായിരുന്നു പഠനം.

Also Read: Balabhaskar Death Anniversary: നോവായി മാറിയ വയലിന്‍ നാദം, മലയാളിയുടെ ഓര്‍മകളില്‍ ഇന്നും 'ബാലു' സംഗീതം

വേദികളില്‍ വളരെ കുറച്ച് പാട്ടുകളേ പ്രഭ അവതരിപ്പിച്ചിട്ടുള്ളൂ. മറാത്തി നാടക വേദികളായിരുന്നു പ്രഭയുടെ തട്ടകം. സന്‍ഷയ് -കല്ലോല്‍, മാനാപമാന്‍, സൗഭദ്ര വിദ്യാഹരണ്‍ തുടങ്ങിയ സംഗീത നാടകങ്ങള്‍ പ്രഭയുടെ ജീവിതത്തില്‍ വഴിത്തിരിവായി. കിരാന ഘരാനയുടെ ആദ്യകാല വക്താക്കളില്‍ ഒരാളായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.