ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ നെല്ല് സംഭരണ നയത്തിനെതിരെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച ഡൽഹിയിൽ വൻ പ്രതിഷേധ ധർണ. തെലങ്കാന മന്ത്രിമാർ, ടി.ആർ.എസ് എം.പിമാർ, എം.എൽ.എമാർ, തുടങ്ങി 1500 ലധികം പേര്‍ ധര്‍ണയില്‍ പങ്കെടുക്കും. നെല്ല് സംഭരണത്തിൽ ഏകസംവിധാനം വേണമെന്നാണ് ടിആർഎസ് ആവശ്യപ്പെടുന്നത്.
ധര്‍ണയോടനുബന്ധിച്ച് ഡൽഹിയിലെ തെലങ്കാന ഭവന്‍റെ പരിസരം ടിആർഎസ് ഫ്ലക്‌സുകളും പതാകകളും ഉയര്‍ത്തിയിട്ടുണ്ട്. കർഷക പ്രസ്ഥാന നേതാവ് രാകേഷ് ടികായിത്ത് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് ടിആർഎസ് വൃത്തങ്ങൾ അറിയിച്ചു. നെല്ല് സംഭരണത്തിൽ കേന്ദ്രത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു.
also read: പത്തനംതിട്ടയില്‍ കർഷകൻ ആത്മഹത്യ ചെയ്തു