ചെന്നൈ: ചെങ്കല്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 11 കൊവിഡ് രോഗികള്‍ മരിച്ചു. ചൊവ്വാഴ്‌ച രാത്രി 10.30 തോടെയായിരുന്നു സംഭവം. മൂന്ന് മണിക്കൂറോളമാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ മുടങ്ങിയത്.
പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നിന്നും പൊലീസിന്‍റെ സഹായത്തോടെ ഓക്‌സിജന്‍ എത്തിച്ച് ക്ഷാമം പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ജില്ലാ കലക്‌ടര്‍ ജോണ്‍ ലൂയിസ് നേരിട്ടെത്തി അന്വേഷണം നടത്തി. ചൊവ്വാഴ്‌ച ചെങ്കല്‍പേട്ടില്‍ 1,608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്കല്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം 500 പേരാണ് ചികിത്സയിലുള്ളത്.