ETV Bharat / bharat

മെഗാ ഫുഡ് പാര്‍ക്കിലൂടെ ജോലി കിട്ടിയത് ആറു ലക്ഷത്തിലധികം പേര്‍ക്ക്

കർഷകർക്ക് തങ്ങളുടെ വിളകൾക്ക് ന്യായമായ വില ലഭിക്കുന്നത് ഉറപ്പാക്കുമെന്നും കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി പശുപതി പരസ് പറഞ്ഞു.

Pashupati Paras  Union Minister Paras  22 mega food parks  Union Food Processing Industries Minister  ETV Bharat  PM Modi  farmers  മെഗാ ഫുഡ് പാർക്കുകളിലൂടെ സൃഷ്ടിച്ചത് ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങളെന്ന് പശുപതി പരാസ്  കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി പശുപതി പരസ്  മെഗാ ഫുഡ് പാർക്കുകൾ  ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം  പശുപതി പരസ്
മെഗാ ഫുഡ് പാർക്കുകളിലൂടെ സൃഷ്ടിച്ചത് ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങളെന്ന് പശുപതി പരസ്
author img

By

Published : Jul 24, 2021, 11:18 AM IST

ന്യൂഡൽഹി: കാർഷിക ഉൽ‌പന്നങ്ങളുടെ മെച്ചപ്പെട്ട വിനിയോഗത്തിനും മൂല്യവർധനവിനുമായി തന്‍റെ മന്ത്രാലയം പ്രവർത്തിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി പശുപതി പരസ് ഇടിവി ഭാരതിനോട്. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 22 മെഗാ ഫുഡ് പാർക്കുകളിലൂടെ 6,50,000 ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭിച്ചതായും മന്ത്രി അവകാശപ്പെട്ടു. തന്നെ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രിയായി മന്ത്രിസഭയിൽ എത്തിച്ച പ്രധാനമന്ത്രി മോദിക്ക് നന്ദി രേഖപ്പെടുത്തുന്നതായും കർഷകർക്ക് തങ്ങളുടെ വിളകൾക്ക് ന്യായമായ വില ലഭിക്കുന്നത് ഉറപ്പാക്കുമെന്നും പരസ് പറഞ്ഞു.

മെഗാ ഫുഡ് പാർക്കുകളുടെ ലക്ഷ്യം

ഇത് കൂടാതെ ബീഹാറിലെ ഖഗേറിയ ജില്ലയിലടക്കം 38 ഫുഡ് പാർക്കുകൾ അംഗീകരിച്ചിട്ടുണ്ട്. വിളകളുടെ സംഭരണത്തിനും സംസ്കരണത്തിനും ശരിയായ സംവിധാനമുണ്ടാക്കാൻ മെഗാ ഫുഡ് പാർക്കുകൾ സഹായകമാകും. ശേഷിക്കുന്ന ഫുഡ് പാർക്കുകൾ എത്രയും വേഗം ആരംഭിക്കും. കാർഷിക ഉൽ‌പന്നങ്ങളെ വിപണിയിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം നൽകുകയാണ് മെഗാ ഫുഡ് പാർക്ക് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സ്വകാര്യമേഖല കമ്പനികളുടെ പങ്കാളിത്തത്തോടെ ഭക്ഷ്യ സംസ്കരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് 792 ഓളം പദ്ധതികൾക്ക് സ്വകാര്യമേഖല അംഗീകാരം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ 5,792 കോടിയാണ് ഇതിനോടകം തന്നെ കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യങ്ങൾ

ഭക്ഷ്യ സംസ്കരണ വ്യവസായം വികസിപ്പിക്കുന്നതിനായി 1947ൽ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം (MOFPI) ആരംഭിച്ചു. മന്ത്രാലയത്തിന്‍റെ പ്രധാന സേവനങ്ങൾ ഇവയാണ്:

1. കർഷക വരുമാനം മെച്ചപ്പെടുത്തുന്നതിനായി കാർഷിക ഉൽ‌പ്പന്നങ്ങളുടെ മികച്ച ഉപയോഗവും മൂല്യവർധനവും.

2. ഭക്ഷ്യ ധാന്യങ്ങളുടെ പാഴാക്കൽ കുറയ്ക്കുക

3. കാർഷിക ഉൽ‌പന്നങ്ങളുടെ ഉപയോഗം പരമാവധി വർധിപ്പിക്കുക

4. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ശേഖരണം.

5. ഭക്ഷ്യ സംസ്കരണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക.

6. മൂല്യവർധിത കയറ്റുമതി പ്രോത്സാഹിപ്പിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.