ETV Bharat / bharat

രാജ്യത്ത് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം അഞ്ച് കോടിയിലേക്ക്

author img

By

Published : Jul 29, 2022, 9:50 PM IST

കേസുകള്‍ വലിയ രീതിയില്‍ കെട്ടിക്കിടക്കുന്നതില്‍ ജഡ്‌ജിമാരേയും സര്‍ക്കാറിനേയും മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ലെന്ന് മന്ത്രി കിരണ്‍ റിജുജു പറഞ്ഞു.

Over 4.83 crore cases pending from SC to subordinate courts  issue of pendency in indian courts  Kiren rejuju on pendency of cases in courts  number of cases pending in India  ഇന്ത്യയില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം  കെട്ടികിടക്കുന്ന കേസുകളെ കുറിച്ച് കിരണ്‍ റിജുജു  ഇന്ത്യയില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം
രാജ്യത്ത് കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം അഞ്ച് കോടിയോടടുക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം അഞ്ച് കോടിയിലേക്ക് അടുക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഈ വര്‍ഷം ജൂലായ് ഒന്ന് വരെ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസുകളുടെ എണ്ണം 72,062 ആണ്.

രാജ്യത്തെ 25 ഹൈക്കോടതികളിലായി 59,55,873 കേസുകളും ജില്ലാക്കോടതികളിലും മറ്റ് കീഴ്‌ക്കോടതികളിലുമായി 4.23 കോടി കേസുകളും തീര്‍പ്പാകാതെ നിലിനില്‍ക്കുകയാണ്. അങ്ങനെ രാജ്യത്ത് 4.83 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നതെന്ന് നിയമ മന്ത്രി കിരണ്‍ റിജുജു ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

രാജ്യത്തെ പല കോടതികളിലായി വലിയ രീതിയില്‍ കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നതിന്‍റെ കാരണം കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ എന്ന ചോദ്യം 26 ലോക്‌സഭ അംഗങ്ങളാണ് ചോദിച്ചത്. കേസുകള്‍ തീര്‍പ്പാക്കുന്നത് ജുഡീഷ്യറിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും വിവിധ തരത്തിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് കോടതികള്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കിരണ്‍ റിജുജു വ്യക്തമാക്കി.

കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സര്‍ക്കാറിന് നേരിട്ട് ഒരു കാര്യവും ചെയ്യാന്‍ സാധിക്കില്ല. സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ പല ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മതിയായ അളവില്‍ ജഡ്‌ജിമാരും ജുഡീഷ്യല്‍ ഓഫീസര്‍മാരും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കുന്നത്, കേസുമായി ബന്ധപ്പെട്ട വസ്‌തുതകളുടെ സങ്കീര്‍ണത, തെളിവുകളുടെ സ്വഭാവം, ബാറിന്‍റെ സഹകരണം, അന്വേഷണ ഏജന്‍സികള്‍ എന്നിവ ഇതില്‍ പ്രധാനമാണ്.

കാര്യങ്ങള്‍ ശരിയായി മനസിലാക്കാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് കോടതികളേയും സര്‍ക്കാറിനേയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും റിജുജു പറഞ്ഞു. പല ജഡ്‌ജിമാരും കഠിനമായി ജോലി ചെയ്യുന്നവരാണ്. നൂറ് കണക്കിന് കേസുകള്‍ ഒരു ദിവസം തീര്‍പ്പാക്കുന്ന ജഡ്‌ജിമാരുണ്ട്. തീര്‍പ്പാക്കുന്നതിനേക്കാള്‍ ഇരട്ടികേസുകളാണ് ഒരോ ദിവസവും കോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്നത്. മോശം ഭാഷയില്‍ കോടതികളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കിരണ്‍ റിജുജു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.