ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിനെതിരായ കുത്തിവയ്പ്പിന്റെ 154-ാം ദിവസം പിന്നിടുമ്പോള്‍ 27 കോടിയിലധികം വാക്സിൻ ഡോസുകള്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18-44 പ്രായപരിധിയിലുള്ള 19,43,765 പേര്‍ക്ക് ആദ്യ ഡോസും 77,989 പേർക്ക് രണ്ടാം ഡോസ് വാക്സിനും വെള്ളിയാഴ്ച നൽകിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
18-44 വയസ്സിനിടയിലുള്ളവരില്‍ ആകെ 5,15,68,603 പേർക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 11,40,679 പേർക്കാണ് രണ്ടാം ഡോസ് ലഭിച്ചതെന്നും അധികൃതര്‍ അറിയിച്ചു. അസം, ബിഹാർ, ഛത്തീസ്‌ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളില്‍ 18-44 പ്രായപരിധിയിലുള്ള 10 ലക്ഷത്തിലധികം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
വാക്സിനേഷൻ ഡ്രൈവിന്‍റെ 154-ാം ദിവസമായ വെള്ളിയാഴ്ച മൊത്തം 29,84,172 വാക്സിൻ ഡോസുകൾ നൽകി. അതില്‍ 26,24,028 പേര്‍ക്ക് ആദ്യ ഡോസും 3,60,144 പേർക്ക് രണ്ടാം ഡോസും ലഭിച്ചുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
ALSO READ: ജനതാദളിൽ വലിയ അടിച്ചമർത്തൽ നടക്കും, ബിഹാർ സർക്കാർ ഉടൻ തകരും: താരിഖ് അൻവർ